അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

18/10/2011

മരണത്തെ ഞാന്‍ എന്തിനു ഭയക്കണം ?

മരണത്തെ ഞാന്‍ എന്തിനു ഭയക്കണം ?

കാവുകളും പുഴകളും കുഴിയാനകളും
എന്നേ ഓടി മറഞ്ഞു

മുറ്റത്തെ നാലുമണി പൂക്കളും മൂവാണ്ടന്‍ മാമ്പഴവും
പാറു ആശാട്ടിയും പിന്നെ അമ്മുവിന്‍റെ കൊഞ്ചലും
എനിക്ക് മുമ്പേ പടിയിറങ്ങി

പ്രണയവും സൌഹൃദയവും കലാലയവും
പിന്നെ കണ്ണുകളില്‍ ചുണ്ടുകളില്‍
ചങ്ങമ്പുഴ കവിത രചിച്ച അവളും
മറഞ്ഞിരുന്നു ചിരിക്കുന്നു

നിറം മങ്ങിയ ഓര്‍മകളും പുക നിറഞ്ഞ മനസ്സും
അകമേ പുറമേ വാടിയ ഞാനും
വെറുതെ വെറുതെ ശ്വാസം ഉതിര്‍ക്കുന്നു

എനിക്കായി നിനച്ച ആ നിമിഷത്തോളം
വെറുതെ വെറുതെ ശ്വാസം ഉതിര്‍ക്കുന്നു

No comments:

Post a Comment

നന്ദി ...ശ്രീകുമാര്‍