നിഴലുകള്‍ എന്‍റെ ജന്മ സഹചാരി
നീണ്ടു നിവര്‍ന്നും കൂട്ടി കുറുകിയും
മുന്‍പേ നടന്നും പിന്‍പേ തിരിഞ്ഞും
ഓടി അകന്നും വാടി തളര്‍ന്നും
മറയുവോളും എന്‍റെ മാത്രമായി ...
രാത്രിയിലാര്‍ക്കോ കൂട്ടിനു പോയി
അറിയാത്ത കാണാത്ത നിഴലുകള്‍
എനിക്കൊപ്പം കൂടി .
ഓര്‍മകളുടെ ..
വിഷം ചീറ്റും സര്‍പങ്ങളുടെ..
ആടി തിമര്‍ക്കുന്ന അവളുടെ ..
എരിഞ്ഞു തീരുന്ന ശവങ്ങളുടെ
ഇത് ഞാനോ..
എന്‍റെ നിഴലുകള്ലോ....
അതോ എന്‍റെ നിഴലുകളുടെ നിഴലുകള്ലോ. ?