"Echoes of Genius: Insights from Great Minds"

A glimpse into the profound thoughts and ideas of history's luminaries across various fields. From philosophers like Socrates to scientists like Marie Curie, and from artists like Leonardo da Vinci to activists like Mahatma Gandhi, their contributions have shaped human understanding and inspired generations. Through timeless quotes and reflections, these great minds remind us of the power of curiosity, creativity, and compassion to drive progress and leave a lasting legacy of wisdom and enlightenment.

30/10/2009

നൊസ്റ്റാള്‍ജിയ



കാലമെത്ര കടന്നാലും
മഴയെത്ര തോര്‍ന്നാലും
പൂക്കളെത്ര വാടിയാലും
മനസ്സെത്ര അകന്നാലും
മറക്കുകയില്ല ഒരിക്കലും
നീ ആദ്യം പാടിയ പാട്ടും


നുള്ളി നോവിച്ച നഖക്ഷതങ്ങളും
പറയാതെ പറഞ്ഞ പ്രണയവും
അറിയാതെ തന്ന ചുംബനവും


ആ ചന്ദനതിന്‍ മണവും പിന്നെ


നീയെന്‍ കാതില്‍ അറിയാതെ ചൊല്ലിയതും


"പിരിയാം ....... കൂട്ടുകാരാ"

Rest 'n' Peace


A man of knowledge has called us wayfarers...
And so indeed it is...
On journey we builds hopes, pains, hatreds, trusts…so on...
Imagine all these come from one heart
Then one day we feel for somebody who we met
Look, we don’t know how he/she come to us
On that rain some body stands others leaves.
Remember all come from one soul...
Then one day we realize that.
We are here for only a few days...
Thereafter, we do not die, we do not live, we do not love, we don’t hate…
But only go home...
Where all of us came from...
And rest in peace for ever…

മുഖങ്ങള്‍



പൊട്ടി ചിതറിയ കണ്ണാടി ചില്ലുകള്‍ ഒരേ മുഖങ്ങള്‍ പക്ഷെ പല രൂപങ്ങള്‍


ഇത് ജിവിതത്തിന്‍ പ്രതിബിംബമോ അതോ മിഥ്യയുടെ നേര്‍ കാഴ്ചയോ ?
ജീവിതം അതെന്താണ് ?
പകലത്തു തെളിയുന്ന സത്യമോ ഉച്ചക്ക്‌ വാടുന്ന പനനീരൊ
സന്ധ്യക്ക്‌ മായുന്ന വ്യാകുലതയോ രാത്രിയില്‍ പിണയുന്ന സര്‍പ്പങ്ങളോ
ശരീരം അതെന്താണ് ?
പൊഴിയുന്ന വിയര്‍പ്പു കണങ്ങളോ ഉരിയുന്ന ഉടയാടകളോ


അണയുന്ന ശ്വാസ താളമോ തെറിക്കുന്ന ജന്മ ശകലമോ
മനസ്സ്‌ അതെന്താണ് ?


തൊട്ടറിയുന്ന പ്രഹേളികയോ കുതിച്ചു പായുന്ന യാഗാശ്വമോ


ചോദിച്ചു വാങ്ങുന്ന സ്നേഹമോ അതോ വെറുമൊരു രസതന്ത്രമോ


പിന്നെ ഞാന്‍ എന്താണ് ?


നീ എന്താണ് ?


ഒരു കടലാസിന്‍ താള്‍ വലിച്ചു കീറി


അറിയുന്ന വാക്കുകള്‍ പുരിപ്പിക്കു


അറിയുന്നത് മാത്രം .....

സൌഹൃദം




അവള്‍ പറഞ്ഞ കവിതകള്‍ മനോഹരം പക്ഷെ എനിക്കിഷ്ടം
ഇനി പറയാനിരിക്കുന്ന കവിതകളാണ്...
അവള്‍ വിരഹത്തിന്‍ വാക്കുകളുടെ സഹയാത്രിക
എങ്കിലും പൂമ്പാറ്റകളുടെ തോഴി ...
ഇവള്‍ ദുഖത്തിന്‍ പുതു അര്‍ത്ഥം രചിക്കുന്നവള്‍
എങ്കിലും ഒരു പാവം കുറുമ്പത്തി..


ഇനി അവള്‍ക്കായി എന്‍ അശംസകള്‍


വാക്കുകളുടെ , ചിന്തകളുടെ ,സ്നേഹത്തിന്‍റെ , സൌഹൃദയത്തിന്ടേ...


Friendship forever...

ആത്മാവ്‌ .



ഇന്നു ഞാന്‍ കേട്ടു തമസ്സില്‍ നിന്നൊരു രോദനം


തന്‍റെ ഉടോയോന്നെ തേടുന്ന ഒരു അത്മാവിന്‍ സ്വരം


നിഴലുകലില്ല സ്വപ്നങ്ങളില്ല ഒര്‍മ്മകളില്ലാ കൂട്ടിന്


അറിയാത്ത തെറ്റിന്ടേ കണ്ണുനീര്‍ മാത്രം കൂട്ടിന്


ഇനി നീ ക്ഷമിക്കൂ ...വാതില്‍ തുറക്കൂ..


ഞാനൊന്നു നീ ആകട്ടെ..നിന്‍ കവിതയാകട്ടെ

ജീവിതം



ജീവിതമെന്നാലെന്തന്ന് സൂക്ഷം പറയാനാരുന്ടെ ?


ജനനം , മരണം ,ഇടവേള ,തെല്ലുവളര്‍ച്ച ജിവിതമോ


കര്‍മം ചെയ്യാം മനനം ചെയ്യാം വിശപ്പ്‌ മാറ്റാന്‍ ഭക്ഷണവും


സ്ത്രീയും പുരുഷനും ഒത്താലും സമുഹമോക്കവേ ചേര്‍ന്നാലും


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


ഇന്നലെ നമ്മളില്‍ നിറയണ്ടേ , ഇന്നിനെ നമ്മള്‍ അറിയണ്ടേ


നാളെയെ സ്വപ്നം കാണണ്ടേ എല്ലാം നമ്മള്‍ അറിയണ്ടേ


എല്ലാമറിഞ്ഞു വസിച്ചാലും


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


സുഖവും ദുഖവും എത്തുമ്പോള്‍ കഷ്ടതയേറെ സഹിക്കുമ്പോള്‍


ഐശ്വര്യം വന്നെത്തുമ്പോള്‍ കൂട്ടരുമൊത്തു രസിക്കുമ്പോള്‍


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


ജിവിത ലക്‌ഷ്യം കണ്ടെത്താന്‍ ശ്വാശത മോക്ഷം കണ്ടെത്താന്‍


ആകുമോ ഈ ഉലകത്തില്‍ ആര്‍കുമേ ...


സൂക്ഷം പറയാനാരുന്ടെ ...സൂക്ഷം പറയാനാരുന്ടെ ?


Love



Hey..what happend..?


Why are you crying......


She left me alone.....


Why are you crying for that........


But she is not leaving from me.......


Is this love....

മോഹവും തിരയും



അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി
എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി
എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും


എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം

അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

ME



All that's bright must fade..


The brightest still the freetest;


All that's sweet was made..


But to be lost when sweetest..


All life it self is short..


Far too short, for the lovers..


All that makes you is love..


But only man that can see is me...

എന്‍റെ ആദ്യ കവിത ...അണയുന്ന ദീപം ..



അരങ്ങത്തു ദീപങ്ങള്‍ അണഞ്ഞിട്ടും കോലങ്ങള്‍ വേഗേന മറഞ്ഞിടും
എന്നിലെ ഞാനായ കലയേ താമസമെന്തേ നിനക്കുണരാന്‍ ?
സത്യത്തില്‍ സപ്ത്വ സ്വരങ്ങളെന്‍ സ്വപ്നമാം തടവറയിലുഴലുന്നു
സത്വരം സ്വാതന്ത്ര്യം കാംക്ഷിക്കുകിലും സംവല്‍സരങ്ങളാലുഴലുന്നു
ചിത്രങ്ങളേറെ ചിത്തതില്‍ മദിക്കുന്നു പ്രണയത്തിന്‍ കാന്‍വാസില്‍


വര്‍ണങ്ങളേറെ നിനച്ചീടുകിലും കാലമാം യവനികയിലവ പടര്‍ന്നലിഞ്ഞു
നിളാ നദിയുടെ ഓമല്‍ത്തിരകള്‍ ചാരത്തു പാര്‍ത്തു വീണകള്‍ മീട്ടി
ചിത്തത്തിലധീനമായ തംബരു ധ്വനികള്‍ വിമ്പിവിമ്പി അലിഞ്ഞമര്‍ന്നു
മാനത്ത് മഴവില്‍ വിരിയുമ്പോള്‍ മനതാരില്‍ കവ്യമാമാങ്കമാറാടുന്നു
ക്ഷണത്തിലവ മങ്ങി മറഞ്ഞിടുമ്പോള്‍ എന്‍ കാവ്യാ ജ്യോതിസ്സണഞ്ഞീടുന്നു
അമ്മത്തന്‍ മുലപ്പാലിന്‍ വാല്‍സല്യം സ്നേഹമാം പാത്രത്തില്‍ പകര്‍ന്നപ്പോള്‍
മിഥ്യയാം എന്‍ ലോകത്തിന്‍ സഹവാസി മര്‍ത്യന്‍ താനവ തച്ചുടച്ചു
അകലെ ഏതോ കാലത്തില്‍ സ്വര്‍ഗീയ വിഭ്രുതിയിലമര്‍ന്നിടും എന്‍ ജിവിതം
പകരുവാന്‍ മഷി പകര്‍ന്നപ്പോള്‍ എന്‍ തൂലിക ചിതറിയുടഞ്ഞു
എന്‍ ആത്മാവിന്‍ പുക്കാലം വിതറും ചില്ലു കൊട്ടാരങ്ങള്‍ പോഴിഞ്ഞിടും


എന്നിലെ ഞാനായ കലയേ താമസമെന്തേ നിനക്കൊന്നുണരാന്‍ ?