ബലിക്കാകള്‍ വട്ടമിട്ടു പറക്കുന്നു
അമ്മൂമയെ കൊതിയാല്‍ കള്ളനോട്ടമിടുന്നു
ഒരു പിടി ബലിചൊറിനായി എത്രനാള്‍ കാക്കും ?
മക്കള്‍ ഊഴമിട്ടു കരയുന്നു
അമ്മയെ വാശിക്കു സ്നേഹിക്കുന്നു
ഒരു തുണ്ട് വില്‍പത്രതിനായി എത്രനാള്‍ കാക്കും ?
കൊച്ചു മക്കള്‍ അറിയാതെ കളിക്കുന്നു
അമ്മൂമയുടെ ഉമ്മക്കായി കൊതിക്കുന്നു
ഒരു നല്ല കഥക്കായി എത്രനാള്‍ കാക്കും ?
കാലം പടിവാതില്‍ പുറത്തു നിന്നു
അമ്മുമ്മ ഉണരുവാനായി കാത്തു നിന്നു
ഒരു നല്ല വിഷുക്കണി നല്‍കി മറഞ്ഞു
nallath...
ReplyDeletehai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan