ഉടയാടകള്‍ വാരിചുറ്റി കേഴും മുഖത്തോടെ
ദ്രൌപതി പ്രത്യക്ഷപ്പെട്ടു
ക്യാമറകള്‍ മിന്നി
ചോദ്യങ്ങള്‍ നിരവധി ...?
പന്ജ്ജപാണ്ടവര്‍ മുഖം താഴ്ത്തി
ഷണ്ഡന്‍ പാണ്ടുവിന്‍ ബാക്കി പത്രം
ഭഗവാന്‍ ബിസിയാണ്ണ്‍ ,
എഴുനൂറാം എപിസോടിന്‍ തിരക്കില്‍
90 തികഞ്ഞ ഭീഷ്മരും
മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു
ദുര്യോധനന്‍ ഷാംപൈന്‍ തുറന്നു
യുദ്ധത്തിനു ശവങ്ങള്‍ മാത്രം
പഴയ കഥയ്ക്ക് റേറ്റിംഗ് കുറവ്
വ്യാസന്‍ തിരക്കഥ മാറ്റിയെഴുതി
ദ്രൌപതി വസ്ത്രാക്ഷേപം റീമേയ്ക്
നൂറാം ദിവസം ഹൌസ്ഫു
ദ്രൌപതി വസ്ത്രാക്ഷേപം റീമേയ്ക്
ReplyDeleteനൂറാം ദിവസം ഹൌസ്ഫു
good lines