അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

01/02/2011

കൂട്ടുകാരിക്ക് എന്തിന്‍റെ ഗന്ധമായിരുന്നു ?..
ആദ്യമെന്‍ കൂട്ടുകാരിക്ക് മുല്ലപൂവിന്‍
നറു മണമായിരുന്നു .....
മുഖം തലോടി അധരം തേടിയപ്പോള്‍
ആ മിഴികളില്‍ ഞാന്‍ ഉദയ സൂര്യന്‍റെ
തേരോട്ടം കണ്ടു ...

പിന്നെയെപ്പോഴോ അവള്‍ക്കു
വാടമുല്ലയുടെ മണമായി.......
അറിയുന്ന കണ്ണുകള്‍ അറിയാതെയും
കേട്ട കാതുകള്‍ കേള്‍ക്കാതെയും ...
മൊബൈലില്‍ പുതു ബന്ധങ്ങള്‍ തേടി ...
സൂര്യന്‍ യാത്രക്ക് തിരക്ക് കൂട്ടി ...

ഇന്നലെ കണ്ടപ്പോള്‍ കൂട്ടുകാരിക്ക്
അല്തരിന്‍ മാസ്മര ഗന്ധമായിരുന്നു ...
എന്‍റെ പ്രിയപ്പെട്ട ആ കണ്ണുകള്‍
ചൂയ്ന്നിറങ്ങിയിരുന്നു ...
ചുണ്ടുകള്‍ നിറങ്ങള്‍ മറച്ചിരുന്നു
കാതുകള്‍ ആ പഴയ മൊബൈല്‍ തന്നെ ..
കാലുകള്‍ വേഗത്തില്‍ എങ്ങോട്ടോ ..?
അസ്തമയ സൂര്യനെ പോലെ ...

ഇന്നത്തെ പത്രത്തില്‍ അവളെ കണ്ടപ്പോള്‍ ..
ആള്‍കൂട്ടം ദുര്‍ഗന്ധതാല്‍ മുഖം തിരിച്ചു ..
പക്ഷെ എനിക്ക് സന്തോഷമായിരുന്നു ...
ആ കണ്ണുകള്‍, അധരങ്ങള്‍, മുല്ലപൂവിന്‍ മണം,
എന്നെ പിന്നെയും തിരിച്ചറിഞ്ഞു ..
പക്ഷെ കാതുകള്‍ അപ്പോളും
മൊബൈല്‍ ചേര്‍ത്ത് വച്ചു!!!
സൂര്യനെ മറച്ചു ചന്ദ്രന്‍ ഉയര്‍ന്നു ..

2 comments:

  1. നല്ല മണമുള്ള കവിത
    ഗുണമുള്ള കവിത

    ReplyDelete

നന്ദി ...ശ്രീകുമാര്‍