അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

15/12/2009

ഓര്‍മ്മകള്‍ ...

ഓര്‍മ്മകള്‍ ഇനിയും ഉണങ്ങാത്ത മുറിപ്പാടുകള്‍

ഇന്നലകളുടെ മായാത്ത നിഴല്‍ക്കുട്ടങ്ങള്‍

എന്തിനു നീയെന്‍ ഇന്നിന്‍റെ പടിവാതുക്കല്‍ മുട്ടി വിളിക്കുന്നു ?
എന്‍റെ നൊമ്പരത്തിന്ടെ , വ്യാകുലതയുടെ ആള്‍രൂപമാകുന്നു ?
നിനക്ക് വേണ്ടത് ഞാന്‍ ഇന്നലയേ തന്നില്ലേ ഒരു കടലോളം ...
ഇനി നീയെന്‍ ഇന്നിനെ തൊടാതെ , ഉലക്കാതെ തിരിച്ചു പോകു …
ഇന്നലയുടെ കാണക്കാഴ്ചയില്‍ മറഞ്ഞു പോകു ..
ഞാന്‍ ഇനിയൊന്നു ജിവിക്കട്ടെ എനിക്കായി , എന്‍റെ നാളെക്കായി...

14/11/2009

ഈ മഴ

ഈ മഴ ഇന്നെനെ തൊടുന്നില്ല ...എന്നെ കരയിക്കുന്നില്ല ...
അറിയാത്ത രാഗത്തിന്‍ കേള്‍ക്കാത്ത ശ്രുതിയും അണിയാത്ത വേഷത്തിന്‍ കാണാത്ത കാഴ്ചയും
ഹേ മഴയേ നിന്നെ എന്നേ എനിക്ക് അപരിചിതയാക്കിയിരുന്നു...
എങ്കിലും ഞാന്‍ നിനക്ക് കടപ്പെട്ടവന്‍... എന്തെന്നാല്‍ ..
ഇന്നലെ നീ എന്‍ പ്രണയത്തിന്‍ നൊമ്പരത്തിന്‍ സ്വപ്നതിന്‍ സാക്ഷി ..പക്ഷേ..
ഇന്നു ഞാന്‍ നിന്‍ ശബ്ദത്തിനായ്‌ കതോര്‍ക്കുന്നില്ലാ ,നിന്‍ വരവിനായ്‌ കാത്തിരിക്കുന്നില്ല
നീ പെയ്തൊഴിയുമ്പോള്‍ കണ്‍്നീര് പൊഴിക്കുന്നില്ല
നിന്‍റെ ഓരോ സ്പര്‍ശവും എന്‍റെ ഓര്‍മകളെ മായിക്കുന്നു
പ്രിയപ്പെട്ട മഴയെ നീ മടങ്ങി പോവുക ..പിന്നെ എന്‍ വിളിക്കായി കാതോര്‍ക്കുക...

31/10/2009

Come Here


What does he earned who showed you to dream?
He earned the name of dark and hate....
What does he earned who made you a poet?
He earned the tale of shafts of sarcasm...
What does he earned who lived for you only ?
He earned the home of loneless ...
Under the passion of love
Who loves to lie with you..
And turn his merry look
Unto your thirsty heart...
And calls you....
Come here, come here, come...
Here shall you see..
No hate , no dark...
But only betrayed winter and empty books..
Which he don't want to offer you..
Because you are still with him.. .......
In his breath, in his blood, in his dream

Always....
Until ....
Fore ever...

തുടരുമീ യാത്ര .....വ്യര്‍ത്ഥമീ ജീവിതം , ക്ഷണികമീ നിമിക്ഷം , നിരര്‍ത്ഥമെന്‍ മോഹങ്ങള്‍ , ദുരിതമീ യാത്ര ഇനി യാത്ര പുനര്‍ജനിയുടെ തീരത്ത് .. എരിനൊടിഞ്ഞ സുര്യനും , ചന്ദ്രനും നടന്നകന്നു ഒരു നിമിക്ഷം...

ഒരു ഞരക്കം ..ഒരു കൈ ... നഗ്ന ശരീരയാം അവള്‍

ജീവിതമെന്നോട് അപേക്ഷിച്ചു ഞാനവളെ പിടിച്ചുയര്‍ത്തി ..

പിന്നെ ദാഹജലം ചോദിച്ചു എന്‍ മാറു പിളര്‍ന്ന് ചോര നല്കി , കറുത്ത ചോര

പിന്നെയവള്‍ ഒരു നോട്ടത്താലെന്നെ തന്നെ ചോദിച്ചു

ഞാന്‍ അവളെ കൈവിട്ടു ..എന്നേക്കുമായി ..ആ വഴിയില്‍ ..

മുമ്പേ ചൊന്നതല്ലേ ഞാന്‍ എന്‍ സത്യം

വ്യര്‍ത്ഥമീ ജിവിതമെങ്ങനെ സഫലമാകും ... ക്ഷണികമീ നിമിക്ഷമെങ്ങനെ കാലമാകും ...

നിരര്‍ത്ഥമീ മോഹമെങ്ങനെ സ്വപ്നമാകും ... ദുരിതമീ യാത്രയെങ്ങനെ പ്രണയമാകും...

ഞാന്‍ ഏകാന്ത പാഥികനായി തുടരുമീ യാത്ര

വിണ്ടും ഇരുട്ട് , ഉള്‍വിളികള്‍ , രോദനം , മുള്ളുകള്‍ ,ഗര്‍ത്തങ്ങള്‍ ...

ഞാന്‍ പിന്നെ ഞാന്‍ മാത്രം ....ഏകനായി ...ഞാന്‍ മാത്രം

30/10/2009

നൊസ്റ്റാള്‍ജിയകാലമെത്ര കടന്നാലും
മഴയെത്ര തോര്‍ന്നാലും
പൂക്കളെത്ര വാടിയാലും
മനസ്സെത്ര അകന്നാലും
മറക്കുകയില്ല ഒരിക്കലും
നീ ആദ്യം പാടിയ പാട്ടും


നുള്ളി നോവിച്ച നഖക്ഷതങ്ങളും
പറയാതെ പറഞ്ഞ പ്രണയവും
അറിയാതെ തന്ന ചുംബനവും


ആ ചന്ദനതിന്‍ മണവും പിന്നെ


നീയെന്‍ കാതില്‍ അറിയാതെ ചൊല്ലിയതും


"പിരിയാം ....... കൂട്ടുകാരാ"

Rest 'n' Peace


A man of knowledge has called us wayfarers...
And so indeed it is...
On journey we builds hopes, pains, hatreds, trusts…so on...
Imagine all these come from one heart
Then one day we feel for somebody who we met
Look, we don’t know how he/she come to us
On that rain some body stands others leaves.
Remember all come from one soul...
Then one day we realize that.
We are here for only a few days...
Thereafter, we do not die, we do not live, we do not love, we don’t hate…
But only go home...
Where all of us came from...
And rest in peace for ever…

മുഖങ്ങള്‍പൊട്ടി ചിതറിയ കണ്ണാടി ചില്ലുകള്‍ ഒരേ മുഖങ്ങള്‍ പക്ഷെ പല രൂപങ്ങള്‍


ഇത് ജിവിതത്തിന്‍ പ്രതിബിംബമോ അതോ മിഥ്യയുടെ നേര്‍ കാഴ്ചയോ ?
ജീവിതം അതെന്താണ് ?
പകലത്തു തെളിയുന്ന സത്യമോ ഉച്ചക്ക്‌ വാടുന്ന പനനീരൊ
സന്ധ്യക്ക്‌ മായുന്ന വ്യാകുലതയോ രാത്രിയില്‍ പിണയുന്ന സര്‍പ്പങ്ങളോ
ശരീരം അതെന്താണ് ?
പൊഴിയുന്ന വിയര്‍പ്പു കണങ്ങളോ ഉരിയുന്ന ഉടയാടകളോ


അണയുന്ന ശ്വാസ താളമോ തെറിക്കുന്ന ജന്മ ശകലമോ
മനസ്സ്‌ അതെന്താണ് ?


തൊട്ടറിയുന്ന പ്രഹേളികയോ കുതിച്ചു പായുന്ന യാഗാശ്വമോ


ചോദിച്ചു വാങ്ങുന്ന സ്നേഹമോ അതോ വെറുമൊരു രസതന്ത്രമോ


പിന്നെ ഞാന്‍ എന്താണ് ?


നീ എന്താണ് ?


ഒരു കടലാസിന്‍ താള്‍ വലിച്ചു കീറി


അറിയുന്ന വാക്കുകള്‍ പുരിപ്പിക്കു


അറിയുന്നത് മാത്രം .....

സൌഹൃദം
അവള്‍ പറഞ്ഞ കവിതകള്‍ മനോഹരം പക്ഷെ എനിക്കിഷ്ടം
ഇനി പറയാനിരിക്കുന്ന കവിതകളാണ്...
അവള്‍ വിരഹത്തിന്‍ വാക്കുകളുടെ സഹയാത്രിക
എങ്കിലും പൂമ്പാറ്റകളുടെ തോഴി ...
ഇവള്‍ ദുഖത്തിന്‍ പുതു അര്‍ത്ഥം രചിക്കുന്നവള്‍
എങ്കിലും ഒരു പാവം കുറുമ്പത്തി..


ഇനി അവള്‍ക്കായി എന്‍ അശംസകള്‍


വാക്കുകളുടെ , ചിന്തകളുടെ ,സ്നേഹത്തിന്‍റെ , സൌഹൃദയത്തിന്ടേ...


Friendship forever...

ആത്മാവ്‌ .ഇന്നു ഞാന്‍ കേട്ടു തമസ്സില്‍ നിന്നൊരു രോദനം


തന്‍റെ ഉടോയോന്നെ തേടുന്ന ഒരു അത്മാവിന്‍ സ്വരം


നിഴലുകലില്ല സ്വപ്നങ്ങളില്ല ഒര്‍മ്മകളില്ലാ കൂട്ടിന്


അറിയാത്ത തെറ്റിന്ടേ കണ്ണുനീര്‍ മാത്രം കൂട്ടിന്


ഇനി നീ ക്ഷമിക്കൂ ...വാതില്‍ തുറക്കൂ..


ഞാനൊന്നു നീ ആകട്ടെ..നിന്‍ കവിതയാകട്ടെ

ജീവിതംജീവിതമെന്നാലെന്തന്ന് സൂക്ഷം പറയാനാരുന്ടെ ?


ജനനം , മരണം ,ഇടവേള ,തെല്ലുവളര്‍ച്ച ജിവിതമോ


കര്‍മം ചെയ്യാം മനനം ചെയ്യാം വിശപ്പ്‌ മാറ്റാന്‍ ഭക്ഷണവും


സ്ത്രീയും പുരുഷനും ഒത്താലും സമുഹമോക്കവേ ചേര്‍ന്നാലും


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


ഇന്നലെ നമ്മളില്‍ നിറയണ്ടേ , ഇന്നിനെ നമ്മള്‍ അറിയണ്ടേ


നാളെയെ സ്വപ്നം കാണണ്ടേ എല്ലാം നമ്മള്‍ അറിയണ്ടേ


എല്ലാമറിഞ്ഞു വസിച്ചാലും


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


സുഖവും ദുഖവും എത്തുമ്പോള്‍ കഷ്ടതയേറെ സഹിക്കുമ്പോള്‍


ഐശ്വര്യം വന്നെത്തുമ്പോള്‍ കൂട്ടരുമൊത്തു രസിക്കുമ്പോള്‍


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


ജിവിത ലക്‌ഷ്യം കണ്ടെത്താന്‍ ശ്വാശത മോക്ഷം കണ്ടെത്താന്‍


ആകുമോ ഈ ഉലകത്തില്‍ ആര്‍കുമേ ...


സൂക്ഷം പറയാനാരുന്ടെ ...സൂക്ഷം പറയാനാരുന്ടെ ?


LoveHey..what happend..?


Why are you crying......


She left me alone.....


Why are you crying for that........


But she is not leaving from me.......


Is this love....

മോഹവും തിരയുംഅലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി
എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി
എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും


എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം

അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

MEAll that's bright must fade..


The brightest still the freetest;


All that's sweet was made..


But to be lost when sweetest..


All life it self is short..


Far too short, for the lovers..


All that makes you is love..


But only man that can see is me...

എന്‍റെ ആദ്യ കവിത ...അണയുന്ന ദീപം ..അരങ്ങത്തു ദീപങ്ങള്‍ അണഞ്ഞിട്ടും കോലങ്ങള്‍ വേഗേന മറഞ്ഞിടും
എന്നിലെ ഞാനായ കലയേ താമസമെന്തേ നിനക്കുണരാന്‍ ?
സത്യത്തില്‍ സപ്ത്വ സ്വരങ്ങളെന്‍ സ്വപ്നമാം തടവറയിലുഴലുന്നു
സത്വരം സ്വാതന്ത്ര്യം കാംക്ഷിക്കുകിലും സംവല്‍സരങ്ങളാലുഴലുന്നു
ചിത്രങ്ങളേറെ ചിത്തതില്‍ മദിക്കുന്നു പ്രണയത്തിന്‍ കാന്‍വാസില്‍


വര്‍ണങ്ങളേറെ നിനച്ചീടുകിലും കാലമാം യവനികയിലവ പടര്‍ന്നലിഞ്ഞു
നിളാ നദിയുടെ ഓമല്‍ത്തിരകള്‍ ചാരത്തു പാര്‍ത്തു വീണകള്‍ മീട്ടി
ചിത്തത്തിലധീനമായ തംബരു ധ്വനികള്‍ വിമ്പിവിമ്പി അലിഞ്ഞമര്‍ന്നു
മാനത്ത് മഴവില്‍ വിരിയുമ്പോള്‍ മനതാരില്‍ കവ്യമാമാങ്കമാറാടുന്നു
ക്ഷണത്തിലവ മങ്ങി മറഞ്ഞിടുമ്പോള്‍ എന്‍ കാവ്യാ ജ്യോതിസ്സണഞ്ഞീടുന്നു
അമ്മത്തന്‍ മുലപ്പാലിന്‍ വാല്‍സല്യം സ്നേഹമാം പാത്രത്തില്‍ പകര്‍ന്നപ്പോള്‍
മിഥ്യയാം എന്‍ ലോകത്തിന്‍ സഹവാസി മര്‍ത്യന്‍ താനവ തച്ചുടച്ചു
അകലെ ഏതോ കാലത്തില്‍ സ്വര്‍ഗീയ വിഭ്രുതിയിലമര്‍ന്നിടും എന്‍ ജിവിതം
പകരുവാന്‍ മഷി പകര്‍ന്നപ്പോള്‍ എന്‍ തൂലിക ചിതറിയുടഞ്ഞു
എന്‍ ആത്മാവിന്‍ പുക്കാലം വിതറും ചില്ലു കൊട്ടാരങ്ങള്‍ പോഴിഞ്ഞിടും


എന്നിലെ ഞാനായ കലയേ താമസമെന്തേ നിനക്കൊന്നുണരാന്‍ ?

26/10/2009

നീ കൂടെ ഉണ്ടായിരുന്നെങ്കില്‍ഇന്നു ഞാന്‍ ഒരു പുതു കവിത തുടങ്ങി വച്ചു


ഓര്‍മ്മകള്‍ ചിന്തകള്‍ സ്വപ്‌നങ്ങള്‍ കടന്നു പോയി


വാക്കുകള്‍ ചിത്രങ്ങള്‍ കാഴ്ച്ചകള്‍ മറന്നു പോയി


മുനയൊടിഞ്ഞ തൂലികയും ചിറകൊടിഞ്ഞ കിനാവുകളും എന്നോപ്പം കൂടി


ഒരു നിമിക്ഷം ഞാന്‍ എന്നെ തുറന്നു വിട്ടു


.... ആ മലയോരത്ത് ഞാനൊരു പുതു മഴ കണ്ടു


ഈ മഴ നനയാന്‍ നീ കൂടെ ഉണ്ടായിരുന്നെങ്കില്‍


ഓരോ തുള്ളിക്കും ഞാന്‍ നിന്‍ പേരിടും


എന്നിട്ടതെന്‍ പ്രണയത്തിന്‍ പുഴയാക്കും


ആ പുഴയോരത്തെ ആലിന്‍ കൊമ്പില്‍ ഞാനൊരു കുയില്‍നാദം കേട്ടു


ഈ നാദം കേള്‍ക്കാന്‍ നീ കൂടെ ഉണ്ടായിരുന്നെങ്കില്‍

ഓരോ കാതിലും ഞാനൊരു സിംഫണി തീര്‍ത്തേനെ


എന്നിട്ടതെന്‍ ഹൃദയത്തിന്‍ തംബരുവാക്കും


ആ മാനത്തെ കാന്‍വാസില്‍ ഞാനൊരു ചുവര്‍ ചിത്രം കണ്ടു


ഈ ചിത്രം കാണ്‍പതിനായി നീ കൂടെ ഉണ്ടായിരുന്നെങ്കില്‍


ഓരോ നിറത്തിനും ഞാന്‍ മഴവില്ലിന്‍ വര്‍ണമേകിയേനെ


എന്നിട്ടതെന്‍ രക്തത്തില്‍ ചാലിച്ചേനെ


ആ വഴിയോരത്തെ പള്ളിമേടയില്‍ ഞാനൊരു മണിനാദം കേട്ടു


ഈ നിമിക്ഷം കൈക്കുപ്പനായി നീ കൂടെ ഉണ്ടായിരുന്നെങ്കില്‍


ഇനിയുള്ള ജന്മം നിനക്കായ്‌ ഞാന്‍ കുരുശിലേറിയേനെ


എന്നിട്ടതെന്‍ ജന്മ സാഫല്യമാക്കും


.... അടുത്ത നിമിക്ഷം ഞാന്‍ എന്നില്‍ തിരിച്ചെത്തി


ഇന്നിന്‍റെ ശരി തിരിച്ചറിഞ്ഞു ....


എന്‍ തൂലികയും പുസ്തകവും മടക്കി വച്ചു


പിന്നെ ഈ ലോകത്തിന്‍ ഇരുട്ടില്‍ ചേര്‍ന്നു നിന്നു ....


24/10/2009

യാത്രയാകുന്നു ഞാനിനി മക്കളേ…


ചിത്തവ്യഥയുടെ ശക്തിയെ നേരിടാന്‍ ആര്‍ക്കു കഴിഞ്ഞിട്ടും ദീര്‍ഘകാലം ?
ഉള്ളിന്ടേയുള്ളിലെ സ്നേഹത്തിന്‍ പാരമ്യം മറയ്ക്കുവാന്‍ കഴിയുമോ ദീര്‍ഘകാലം ?
ഒന്നിന്നു ഞാനിതാ ചെയ്തിടുവാന്‍ പോകുന്നു കന്മഷം അറ്റുള്ള എന്നേഴകളെ
നിങ്ങള്‍ പഴിക്കല്ലേ നിങ്ങള്‍ ശപിക്കല്ലേ നിങ്ങളെന്‍ ഓമന മക്കളല്ലേ ?
നിങ്ങളെ പെറ്റോരമ്മക്ക് നിങ്ങളെ പോറ്റി വളര്‍ത്തുവാന്‍ ശേഷിയില്ല
നിങ്ങള്‍ക്ക് ജന്മമേകിയ അച്ഛനും കാക്കുവനില്ലയീ ഉലകത്തില്‍
ഏറെ തളര്‍ന്നു കിടക്കുന്ന ഞാനിനി ജിവന ശേഷിയിലെത്തുകയില്ല
ആരും തുണക്കില്ല ജിവിതം നല്കിയ ലോകേശനെനിക്ക് തുണയില്ല
മാലോകരോക്കയും എന്നെ പഴിക്കുന്നു ഏറെ തളര്‍ന്നോരി എന്നെത്തന്നെ
വേണ്ടതില്ല അവര്ക്കിനിയീ ശരീരം ഒന്നുമേ ഇല്ലായിനി മോഹിപ്പതിനെ
ഈ വരണ്ടു വറ്റിയ മാംസ പിണ്ഡത്തില്‍...ഒന്നുമേ ..
എല്ലാ തളര്‍ച്ചയും തീര്‍ക്കുന്ന ആ ശക്തി തന്‍ കാണാ ശ്രമങ്ങളും പാഴിലാണോ ?
നിങ്ങളെ മറന്നേന്‍ ജന്മം വെടിയുവാന്‍ നിശ്ചയം ചെയ്തതില്‍ മാപ്പ് നല്‍കു...
ഒട്ടും കരയാതെയീ അമ്മക്കിപ്പോഴേ മംഗളം പാടുവാന്‍ ത്രാണിയുന്ടോ ?
ഒട്ടുമേ ശങ്കിക്കാതെ ഈ നരകത്തില്‍ പോരാടുവാന്‍ ശക്തിയുണ്ടോ ?
എങ്ങുമേ ഒളിക്കുവാനായീ ലോകത്തില്‍ നിങ്ങള്‍ക്കിടമുണ്ടോ എന്‍ പോന്നോമാനകളേ ?
അറിയില്ല ഈ പാപിയാം അമ്മക്ക്‌ ..
ഒന്നറിയാം എന്‍ പാപവും പുണ്യവും എല്ലാം നിങ്ങള്‍ക്കായി..
നിങ്ങള്‍ക്കായി മാത്രം ...
ആവതില്ല നിങ്ങളെ എന്നോപ്പം കൂട്ടുവാന്‍ അറിയില്ലേ നിങ്ങള്‍ക്ക് നിങ്ങളെന്‍ പോന്നോമാനകളെന്ന്
നിങ്ങള്‍ക്ക് എന്‍ പുണ്യവും സ്വപ്നവും നല്‍കി എല്ലാ പാപവും ദുഖവും എന്നോപ്പം കൂട്ടി
യാത്രയാകുന്നു ഞാനിനി മക്കളേ…
യാത്രയാകുന്നു….