അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

18/10/2011

മരണത്തെ ഞാന്‍ എന്തിനു ഭയക്കണം ?

മരണത്തെ ഞാന്‍ എന്തിനു ഭയക്കണം ?

കാവുകളും പുഴകളും കുഴിയാനകളും
എന്നേ ഓടി മറഞ്ഞു

മുറ്റത്തെ നാലുമണി പൂക്കളും മൂവാണ്ടന്‍ മാമ്പഴവും
പാറു ആശാട്ടിയും പിന്നെ അമ്മുവിന്‍റെ കൊഞ്ചലും
എനിക്ക് മുമ്പേ പടിയിറങ്ങി

പ്രണയവും സൌഹൃദയവും കലാലയവും
പിന്നെ കണ്ണുകളില്‍ ചുണ്ടുകളില്‍
ചങ്ങമ്പുഴ കവിത രചിച്ച അവളും
മറഞ്ഞിരുന്നു ചിരിക്കുന്നു

നിറം മങ്ങിയ ഓര്‍മകളും പുക നിറഞ്ഞ മനസ്സും
അകമേ പുറമേ വാടിയ ഞാനും
വെറുതെ വെറുതെ ശ്വാസം ഉതിര്‍ക്കുന്നു

എനിക്കായി നിനച്ച ആ നിമിഷത്തോളം
വെറുതെ വെറുതെ ശ്വാസം ഉതിര്‍ക്കുന്നു

18/09/2011

അതോ , പ്രണയം...?


പ്രണയം

കടന്നു പോയ ഇന്നലെയില്‍
തുടച്ചു മാറ്റിയ ആദ്യപാപതിന്‍
മാറാത്ത കറയോ ?

ഇനിയും തീരാത്ത ഇന്നിന്‍റെ രാത്രിയില്‍
എനിക്കായി നീക്കി വച്ച
ആ കണ്ണുകളോ ?

ഇനിയും ജനിക്കാത്ത നാളെക്കായി
ആരോ എനിക്കായി ബാക്കി വച്ച
ഓര്‍മയുടെ ബാക്കി പത്രമോ ?

അതോ , പ്രണയം
അര്‍ത്ഥമില്ലാതെ അര്‍ത്ഥം തിരയുന്ന
വെറും മൂന്നക്ഷരമോ ...?

24/07/2011

ദ്രൌപതി വസ്ത്രാക്ഷേപംഉടയാടകള്‍ വാരിചുറ്റി കേഴും മുഖത്തോടെ
ദ്രൌപതി പ്രത്യക്ഷപ്പെട്ടു
ക്യാമറകള്‍ മിന്നി
ചോദ്യങ്ങള്‍ നിരവധി ...?

പന്ജ്ജപാണ്ടവര്‍ മുഖം താഴ്ത്തി
ഷണ്ഡന്‍ പാണ്ടുവിന്‍ ബാക്കി പത്രം

ഭഗവാന്‍ ബിസിയാണ്ണ്‍ ,
എഴുനൂറാം എപിസോടിന്‍ തിരക്കില്‍

90 തികഞ്ഞ ഭീഷ്മരും
മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു
ദുര്യോധനന്‍ ഷാംപൈന്‍ തുറന്നു

യുദ്ധത്തിനു ശവങ്ങള്‍ മാത്രം
പഴയ കഥയ്ക്ക് റേറ്റിംഗ് കുറവ്

വ്യാസന്‍ തിരക്കഥ മാറ്റിയെഴുതി

ദ്രൌപതി വസ്ത്രാക്ഷേപം റീമേയ്ക്
നൂറാം ദിവസം ഹൌസ്ഫു

05/07/2011

എന്‍റെ നിഴലുകള്‍


നിഴലുകള്‍ എന്‍റെ ജന്മ സഹചാരി
നീണ്ടു നിവര്‍ന്നും കൂട്ടി കുറുകിയും
മുന്‍പേ നടന്നും പിന്‍പേ തിരിഞ്ഞും
ഓടി അകന്നും വാടി തളര്‍ന്നും
മറയുവോളും എന്‍റെ മാത്രമായി ...

രാത്രിയിലാര്‍ക്കോ കൂട്ടിനു പോയി
അറിയാത്ത കാണാത്ത നിഴലുകള്‍
എനിക്കൊപ്പം കൂടി .

ഓര്‍മകളുടെ ..
വിഷം ചീറ്റും സര്‍പങ്ങളുടെ..
ആടി തിമര്‍ക്കുന്ന അവളുടെ ..
എരിഞ്ഞു തീരുന്ന ശവങ്ങളുടെ

ഇത് ഞാനോ..
എന്‍റെ നിഴലുകള്ലോ....
അതോ എന്‍റെ നിഴലുകളുടെ നിഴലുകള്ലോ. ?

10/04/2011

ബലിക്കാകള്‍


ബലിക്കാകള്‍ വട്ടമിട്ടു പറക്കുന്നു
അമ്മൂമയെ കൊതിയാല്‍ കള്ളനോട്ടമിടുന്നു
ഒരു പിടി ബലിചൊറിനായി എത്രനാള്‍ കാക്കും ?

മക്കള്‍ ഊഴമിട്ടു കരയുന്നു
അമ്മയെ വാശിക്കു സ്നേഹിക്കുന്നു
ഒരു തുണ്ട് വില്‍പത്രതിനായി എത്രനാള്‍ കാക്കും ?

കൊച്ചു മക്കള്‍ അറിയാതെ കളിക്കുന്നു
അമ്മൂമയുടെ ഉമ്മക്കായി കൊതിക്കുന്നു
ഒരു നല്ല കഥക്കായി എത്രനാള്‍ കാക്കും ?

കാലം പടിവാതില്‍ പുറത്തു നിന്നു
അമ്മുമ്മ ഉണരുവാനായി കാത്തു നിന്നു
ഒരു നല്ല വിഷുക്കണി നല്‍കി മറഞ്ഞു

05/02/2011

അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം


അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം
നാലും കൂടിയ തെരുവോരത്ത്,
അടച്ചിട്ടിരിക്കുന്ന വീട്ടില്‍
ഓര്‍ക്കുക ...
പുറത്ത് തന്‍റെ മകളെക്കാത്ത്
വായ പിളര്‍ത്തി, നാക്കും നീട്ടി
വേട്ടക്കാര്‍ കാത്തു നില്‍ക്കുന്നു

നാളത്തെ റിയാലിറ്റി ഷോയില്‍
അവള്‍ നായികയകാതിരിക്കാന്‍
നീതി പീഠത്തിന്റെ മുന്‍പില്‍
ഓര്‍മയുണ്ടോ ആ മുഖം എന്ന ചോദ്യത്തില്‍
പതറാതിരിക്കാന്‍
അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം
പ്രണയ ചതിയില്‍ നിറഞ്ഞു കവിയുന്ന ഓടയും
പകല്‍ മറന്ന രാത്രിയും
രാത്രിയെ വെറുക്കുന്ന പകലും
മുലപ്പാല്‍ ചുരത്താതെ ഒടുങ്ങുന്ന
മാറിടങ്ങളും ...
ഇനി ..അമ്മേ
ഓര്‍മിപ്പിക്കുക മോളുടെ അച്ഛനെ
ഇനി ഉണര്‍ന്നിരിക്കുവാന്‍ ...01/02/2011

കൂട്ടുകാരിക്ക് എന്തിന്‍റെ ഗന്ധമായിരുന്നു ?..
ആദ്യമെന്‍ കൂട്ടുകാരിക്ക് മുല്ലപൂവിന്‍
നറു മണമായിരുന്നു .....
മുഖം തലോടി അധരം തേടിയപ്പോള്‍
ആ മിഴികളില്‍ ഞാന്‍ ഉദയ സൂര്യന്‍റെ
തേരോട്ടം കണ്ടു ...

പിന്നെയെപ്പോഴോ അവള്‍ക്കു
വാടമുല്ലയുടെ മണമായി.......
അറിയുന്ന കണ്ണുകള്‍ അറിയാതെയും
കേട്ട കാതുകള്‍ കേള്‍ക്കാതെയും ...
മൊബൈലില്‍ പുതു ബന്ധങ്ങള്‍ തേടി ...
സൂര്യന്‍ യാത്രക്ക് തിരക്ക് കൂട്ടി ...

ഇന്നലെ കണ്ടപ്പോള്‍ കൂട്ടുകാരിക്ക്
അല്തരിന്‍ മാസ്മര ഗന്ധമായിരുന്നു ...
എന്‍റെ പ്രിയപ്പെട്ട ആ കണ്ണുകള്‍
ചൂയ്ന്നിറങ്ങിയിരുന്നു ...
ചുണ്ടുകള്‍ നിറങ്ങള്‍ മറച്ചിരുന്നു
കാതുകള്‍ ആ പഴയ മൊബൈല്‍ തന്നെ ..
കാലുകള്‍ വേഗത്തില്‍ എങ്ങോട്ടോ ..?
അസ്തമയ സൂര്യനെ പോലെ ...

ഇന്നത്തെ പത്രത്തില്‍ അവളെ കണ്ടപ്പോള്‍ ..
ആള്‍കൂട്ടം ദുര്‍ഗന്ധതാല്‍ മുഖം തിരിച്ചു ..
പക്ഷെ എനിക്ക് സന്തോഷമായിരുന്നു ...
ആ കണ്ണുകള്‍, അധരങ്ങള്‍, മുല്ലപൂവിന്‍ മണം,
എന്നെ പിന്നെയും തിരിച്ചറിഞ്ഞു ..
പക്ഷെ കാതുകള്‍ അപ്പോളും
മൊബൈല്‍ ചേര്‍ത്ത് വച്ചു!!!
സൂര്യനെ മറച്ചു ചന്ദ്രന്‍ ഉയര്‍ന്നു ..