അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

18/10/2011

മരണത്തെ ഞാന്‍ എന്തിനു ഭയക്കണം ?

മരണത്തെ ഞാന്‍ എന്തിനു ഭയക്കണം ?

കാവുകളും പുഴകളും കുഴിയാനകളും
എന്നേ ഓടി മറഞ്ഞു

മുറ്റത്തെ നാലുമണി പൂക്കളും മൂവാണ്ടന്‍ മാമ്പഴവും
പാറു ആശാട്ടിയും പിന്നെ അമ്മുവിന്‍റെ കൊഞ്ചലും
എനിക്ക് മുമ്പേ പടിയിറങ്ങി

പ്രണയവും സൌഹൃദയവും കലാലയവും
പിന്നെ കണ്ണുകളില്‍ ചുണ്ടുകളില്‍
ചങ്ങമ്പുഴ കവിത രചിച്ച അവളും
മറഞ്ഞിരുന്നു ചിരിക്കുന്നു

നിറം മങ്ങിയ ഓര്‍മകളും പുക നിറഞ്ഞ മനസ്സും
അകമേ പുറമേ വാടിയ ഞാനും
വെറുതെ വെറുതെ ശ്വാസം ഉതിര്‍ക്കുന്നു

എനിക്കായി നിനച്ച ആ നിമിഷത്തോളം
വെറുതെ വെറുതെ ശ്വാസം ഉതിര്‍ക്കുന്നു

18/09/2011

അതോ , പ്രണയം...?


പ്രണയം

കടന്നു പോയ ഇന്നലെയില്‍
തുടച്ചു മാറ്റിയ ആദ്യപാപതിന്‍
മാറാത്ത കറയോ ?

ഇനിയും തീരാത്ത ഇന്നിന്‍റെ രാത്രിയില്‍
എനിക്കായി നീക്കി വച്ച
ആ കണ്ണുകളോ ?

ഇനിയും ജനിക്കാത്ത നാളെക്കായി
ആരോ എനിക്കായി ബാക്കി വച്ച
ഓര്‍മയുടെ ബാക്കി പത്രമോ ?

അതോ , പ്രണയം
അര്‍ത്ഥമില്ലാതെ അര്‍ത്ഥം തിരയുന്ന
വെറും മൂന്നക്ഷരമോ ...?

24/07/2011

ദ്രൌപതി വസ്ത്രാക്ഷേപംഉടയാടകള്‍ വാരിചുറ്റി കേഴും മുഖത്തോടെ
ദ്രൌപതി പ്രത്യക്ഷപ്പെട്ടു
ക്യാമറകള്‍ മിന്നി
ചോദ്യങ്ങള്‍ നിരവധി ...?

പന്ജ്ജപാണ്ടവര്‍ മുഖം താഴ്ത്തി
ഷണ്ഡന്‍ പാണ്ടുവിന്‍ ബാക്കി പത്രം

ഭഗവാന്‍ ബിസിയാണ്ണ്‍ ,
എഴുനൂറാം എപിസോടിന്‍ തിരക്കില്‍

90 തികഞ്ഞ ഭീഷ്മരും
മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു
ദുര്യോധനന്‍ ഷാംപൈന്‍ തുറന്നു

യുദ്ധത്തിനു ശവങ്ങള്‍ മാത്രം
പഴയ കഥയ്ക്ക് റേറ്റിംഗ് കുറവ്

വ്യാസന്‍ തിരക്കഥ മാറ്റിയെഴുതി

ദ്രൌപതി വസ്ത്രാക്ഷേപം റീമേയ്ക്
നൂറാം ദിവസം ഹൌസ്ഫു

05/07/2011

എന്‍റെ നിഴലുകള്‍


നിഴലുകള്‍ എന്‍റെ ജന്മ സഹചാരി
നീണ്ടു നിവര്‍ന്നും കൂട്ടി കുറുകിയും
മുന്‍പേ നടന്നും പിന്‍പേ തിരിഞ്ഞും
ഓടി അകന്നും വാടി തളര്‍ന്നും
മറയുവോളും എന്‍റെ മാത്രമായി ...

രാത്രിയിലാര്‍ക്കോ കൂട്ടിനു പോയി
അറിയാത്ത കാണാത്ത നിഴലുകള്‍
എനിക്കൊപ്പം കൂടി .

ഓര്‍മകളുടെ ..
വിഷം ചീറ്റും സര്‍പങ്ങളുടെ..
ആടി തിമര്‍ക്കുന്ന അവളുടെ ..
എരിഞ്ഞു തീരുന്ന ശവങ്ങളുടെ

ഇത് ഞാനോ..
എന്‍റെ നിഴലുകള്ലോ....
അതോ എന്‍റെ നിഴലുകളുടെ നിഴലുകള്ലോ. ?

10/04/2011

ബലിക്കാകള്‍


ബലിക്കാകള്‍ വട്ടമിട്ടു പറക്കുന്നു
അമ്മൂമയെ കൊതിയാല്‍ കള്ളനോട്ടമിടുന്നു
ഒരു പിടി ബലിചൊറിനായി എത്രനാള്‍ കാക്കും ?

മക്കള്‍ ഊഴമിട്ടു കരയുന്നു
അമ്മയെ വാശിക്കു സ്നേഹിക്കുന്നു
ഒരു തുണ്ട് വില്‍പത്രതിനായി എത്രനാള്‍ കാക്കും ?

കൊച്ചു മക്കള്‍ അറിയാതെ കളിക്കുന്നു
അമ്മൂമയുടെ ഉമ്മക്കായി കൊതിക്കുന്നു
ഒരു നല്ല കഥക്കായി എത്രനാള്‍ കാക്കും ?

കാലം പടിവാതില്‍ പുറത്തു നിന്നു
അമ്മുമ്മ ഉണരുവാനായി കാത്തു നിന്നു
ഒരു നല്ല വിഷുക്കണി നല്‍കി മറഞ്ഞു