"Echoes of Genius: Insights from Great Minds"
10/09/2010
എന്‍റെ .... നിന്‍റെ ...നമ്മുടെ .....
01/09/2010
ഞാന്‍ നീ, നീ മാത്രം ...
ഇന്നലകളെ യാത്രയാക്കി ഇന്നിതാ ഞാന്‍ പോകുന്നു ഒരു ദൂര യാത്ര
ആരേയും കൂടെ കൂട്ടാതെ ഒന്നിനെയും മറക്കാതെ ഒരു യാത്ര
ഇനി ഞാന്‍ പുനര്‍ജനിക്കും വിണ്ണില്‍ ഒരു ചെറു നക്ഷത്രമായി
അകലെ നീ പോലുമറിയാതെ ഞാന്‍ നിന്നെ നോക്കി നില്കും
നിദ്രയില്‍ ഒരു താരം നിന്നെ തേടിയെത്തിയാല്‍ നിനക്കുക അത് ഞാന്‍ മാത്രം
അന്നു നീ കരയരുത് ,പരിഭവിക്കരുത്
സ്വാന്തനമേകാന്‍ എനിക്കാവതില്ല , അറിയുക ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം
ഇന്നലയുടെ ഞാന്‍ നിന്‍ ഓര്‍മകള്‍ , നാളെയുടെ ഞാന്‍ നിന്‍ വിശ്വാസവും
എന്നെ തേടിയലയുന്ന നീ നിന്നിലെ നിന്നെ മൂടി വക്കുന്നു
അറിയുക ഞാന്‍ നീ, നീ മാത്രം ...
27/01/2010
പ്രണയം
ഇന്നലയുടെ യാത്രയില്‍ കൂടെ നടന്ന പ്രണയ സഖി
ഇന്നു ഞാന്‍ അറിയുന്നു , നീ എനിക്കു വെറുമൊരു സഹയാത്രിക മാത്രം
ഇല്ല.... നീ
എനിക്കൊരു നൊമ്പരമായി കൂടെഇല്ല.... നീ
എന്‍റെ സ്വപ്ന താഴ്‌വരയില്‍
ഒരു പനനീര്‍ പുഷ്പമായിട്ട് ..
ഇല്ല ... നീ
എന്‍റെ പുസ്തകത്താളില്‍
ഒരു ഏതന്‍ തോട്ടമായിട്ട്..
നീ ...എനിക്ക്
പിന്‍കാഴ്ച മാത്രം ....
ഏതോ കാലത്തില്‍
കണ്ടുമുട്ടിയ സ്ത്രീരൂപം...
എന്‍റെ അസ്ഥിയില്‍.. മജ്ജയില്‍ ...കിനാവില്‍ കവിതയില്‍
പതിക്കാത്ത രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത
മൂന്നക്ഷരം..
02/01/2010
December ...നീ എനിക്ക് ...
മഞ്ഞ് കണങ്ങള്‍ മനസ്സിനെയും ഇലകളെയും തഴുകി അകന്ന ഡിസംബര്‍ മാസം...വിട വാങ്ങലുകളുടെയും നൊമ്പരങ്ങളുടെയും നഷ്ടസ്വപ്നങ്ങളുടെയും നേര്‍ തേങ്ങലായി അതെന്നെ ഒരു കുളിര്‍ കാറ്റായി പൊതിയുന്നു ." നിന്നെ ഞാന്‍ കൊണ്ട് പോയിക്കോട്ടെ" എന്ന് ചോദിച്ചു .നിനക്കായി ഞാന്‍ പുതു വര്‍ഷത്തിന്‍ സ്വപ്‌നങ്ങള്‍ കൊണ്ട് വരട്ടെ എന്ന് ചോദിച്ചു .ഞാന്‍ അവളെ നോക്കി പറഞ്ഞു " സ്വപ്‌നങ്ങള്‍ എനിക്ക് ഓര്‍മകളുടെ ഇതളുകള്‍ മാത്രം , അത് എന്നില്‍ ആവോളം ഉണ്ട്..നീ എനിക്ക് എന്‍റെ ബാല്യം തിരികെ തരുമോ ? ".അവള്‍ എന്നില്‍ നിന്ന് ഓടി അകന്നു ...പിന്നെ ഒരു പേമാരിയായി വന്ന് എന്നില്‍ നിറഞ്ഞു ..എന്നിട്ട് ജനുവരിയുടെ കലണ്ടറില്‍ എഴുതി .കൂട്ടുകാരാ നമ്മള്‍ക്ക് ഇനിയും കാണാം ..അന്ന് ഞാന്‍ നിനക്ക് തുമ്പപൂവും മഞ്ജാടിക്കുരുവും കൊണ്ടെ തരാം.. നങ്ങേലി അമ്മൂമയുടെ തൊട്ടതില്‍ നിന്ന് മാമ്പഴം കട്ടു തരാം ..നിന്നെ ഞാന്‍ ആവണിക്കുന്നില്‍ കൊണ്ട് പോയി മാനത്തെ മഴവില്‍ തൊടിക്കാം..പിന്നെ അമ്മുക്കുട്ടിക്ക് കൊടുക്കുവാനായി ആവോളം മയില്പ്പീലിതുണ്ടും കൊണ്ടെ തരാം ..എല്ലാം ഞാന്‍ നിനക്കായി കൊണ്ടുവരും ..ഇപ്പോള്‍ നീ എന്നെ യത്രയാക്കൂ...നിറ മനസ്സോടെ ..സ്നേഹത്തോടെ ...പിന്നെ സൌഹൃദയത്തോടെ..Wish You A Happy New Year My Dear......