അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

24/10/2009

യാത്രയാകുന്നു ഞാനിനി മക്കളേ…


ചിത്തവ്യഥയുടെ ശക്തിയെ നേരിടാന്‍ ആര്‍ക്കു കഴിഞ്ഞിട്ടും ദീര്‍ഘകാലം ?
ഉള്ളിന്ടേയുള്ളിലെ സ്നേഹത്തിന്‍ പാരമ്യം മറയ്ക്കുവാന്‍ കഴിയുമോ ദീര്‍ഘകാലം ?
ഒന്നിന്നു ഞാനിതാ ചെയ്തിടുവാന്‍ പോകുന്നു കന്മഷം അറ്റുള്ള എന്നേഴകളെ
നിങ്ങള്‍ പഴിക്കല്ലേ നിങ്ങള്‍ ശപിക്കല്ലേ നിങ്ങളെന്‍ ഓമന മക്കളല്ലേ ?
നിങ്ങളെ പെറ്റോരമ്മക്ക് നിങ്ങളെ പോറ്റി വളര്‍ത്തുവാന്‍ ശേഷിയില്ല
നിങ്ങള്‍ക്ക് ജന്മമേകിയ അച്ഛനും കാക്കുവനില്ലയീ ഉലകത്തില്‍
ഏറെ തളര്‍ന്നു കിടക്കുന്ന ഞാനിനി ജിവന ശേഷിയിലെത്തുകയില്ല
ആരും തുണക്കില്ല ജിവിതം നല്കിയ ലോകേശനെനിക്ക് തുണയില്ല
മാലോകരോക്കയും എന്നെ പഴിക്കുന്നു ഏറെ തളര്‍ന്നോരി എന്നെത്തന്നെ
വേണ്ടതില്ല അവര്ക്കിനിയീ ശരീരം ഒന്നുമേ ഇല്ലായിനി മോഹിപ്പതിനെ
ഈ വരണ്ടു വറ്റിയ മാംസ പിണ്ഡത്തില്‍...ഒന്നുമേ ..
എല്ലാ തളര്‍ച്ചയും തീര്‍ക്കുന്ന ആ ശക്തി തന്‍ കാണാ ശ്രമങ്ങളും പാഴിലാണോ ?
നിങ്ങളെ മറന്നേന്‍ ജന്മം വെടിയുവാന്‍ നിശ്ചയം ചെയ്തതില്‍ മാപ്പ് നല്‍കു...
ഒട്ടും കരയാതെയീ അമ്മക്കിപ്പോഴേ മംഗളം പാടുവാന്‍ ത്രാണിയുന്ടോ ?
ഒട്ടുമേ ശങ്കിക്കാതെ ഈ നരകത്തില്‍ പോരാടുവാന്‍ ശക്തിയുണ്ടോ ?
എങ്ങുമേ ഒളിക്കുവാനായീ ലോകത്തില്‍ നിങ്ങള്‍ക്കിടമുണ്ടോ എന്‍ പോന്നോമാനകളേ ?
അറിയില്ല ഈ പാപിയാം അമ്മക്ക്‌ ..
ഒന്നറിയാം എന്‍ പാപവും പുണ്യവും എല്ലാം നിങ്ങള്‍ക്കായി..
നിങ്ങള്‍ക്കായി മാത്രം ...
ആവതില്ല നിങ്ങളെ എന്നോപ്പം കൂട്ടുവാന്‍ അറിയില്ലേ നിങ്ങള്‍ക്ക് നിങ്ങളെന്‍ പോന്നോമാനകളെന്ന്
നിങ്ങള്‍ക്ക് എന്‍ പുണ്യവും സ്വപ്നവും നല്‍കി എല്ലാ പാപവും ദുഖവും എന്നോപ്പം കൂട്ടി
യാത്രയാകുന്നു ഞാനിനി മക്കളേ…
യാത്രയാകുന്നു….

No comments:

Post a Comment

നന്ദി ...ശ്രീകുമാര്‍