അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

26/10/2009

നീ കൂടെ ഉണ്ടായിരുന്നെങ്കില്‍ഇന്നു ഞാന്‍ ഒരു പുതു കവിത തുടങ്ങി വച്ചു


ഓര്‍മ്മകള്‍ ചിന്തകള്‍ സ്വപ്‌നങ്ങള്‍ കടന്നു പോയി


വാക്കുകള്‍ ചിത്രങ്ങള്‍ കാഴ്ച്ചകള്‍ മറന്നു പോയി


മുനയൊടിഞ്ഞ തൂലികയും ചിറകൊടിഞ്ഞ കിനാവുകളും എന്നോപ്പം കൂടി


ഒരു നിമിക്ഷം ഞാന്‍ എന്നെ തുറന്നു വിട്ടു


.... ആ മലയോരത്ത് ഞാനൊരു പുതു മഴ കണ്ടു


ഈ മഴ നനയാന്‍ നീ കൂടെ ഉണ്ടായിരുന്നെങ്കില്‍


ഓരോ തുള്ളിക്കും ഞാന്‍ നിന്‍ പേരിടും


എന്നിട്ടതെന്‍ പ്രണയത്തിന്‍ പുഴയാക്കും


ആ പുഴയോരത്തെ ആലിന്‍ കൊമ്പില്‍ ഞാനൊരു കുയില്‍നാദം കേട്ടു


ഈ നാദം കേള്‍ക്കാന്‍ നീ കൂടെ ഉണ്ടായിരുന്നെങ്കില്‍

ഓരോ കാതിലും ഞാനൊരു സിംഫണി തീര്‍ത്തേനെ


എന്നിട്ടതെന്‍ ഹൃദയത്തിന്‍ തംബരുവാക്കും


ആ മാനത്തെ കാന്‍വാസില്‍ ഞാനൊരു ചുവര്‍ ചിത്രം കണ്ടു


ഈ ചിത്രം കാണ്‍പതിനായി നീ കൂടെ ഉണ്ടായിരുന്നെങ്കില്‍


ഓരോ നിറത്തിനും ഞാന്‍ മഴവില്ലിന്‍ വര്‍ണമേകിയേനെ


എന്നിട്ടതെന്‍ രക്തത്തില്‍ ചാലിച്ചേനെ


ആ വഴിയോരത്തെ പള്ളിമേടയില്‍ ഞാനൊരു മണിനാദം കേട്ടു


ഈ നിമിക്ഷം കൈക്കുപ്പനായി നീ കൂടെ ഉണ്ടായിരുന്നെങ്കില്‍


ഇനിയുള്ള ജന്മം നിനക്കായ്‌ ഞാന്‍ കുരുശിലേറിയേനെ


എന്നിട്ടതെന്‍ ജന്മ സാഫല്യമാക്കും


.... അടുത്ത നിമിക്ഷം ഞാന്‍ എന്നില്‍ തിരിച്ചെത്തി


ഇന്നിന്‍റെ ശരി തിരിച്ചറിഞ്ഞു ....


എന്‍ തൂലികയും പുസ്തകവും മടക്കി വച്ചു


പിന്നെ ഈ ലോകത്തിന്‍ ഇരുട്ടില്‍ ചേര്‍ന്നു നിന്നു ....


1 comment:

നന്ദി ...ശ്രീകുമാര്‍