അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

14/11/2009

ഈ മഴ

ഈ മഴ ഇന്നെനെ തൊടുന്നില്ല ...എന്നെ കരയിക്കുന്നില്ല ...
അറിയാത്ത രാഗത്തിന്‍ കേള്‍ക്കാത്ത ശ്രുതിയും അണിയാത്ത വേഷത്തിന്‍ കാണാത്ത കാഴ്ചയും
ഹേ മഴയേ നിന്നെ എന്നേ എനിക്ക് അപരിചിതയാക്കിയിരുന്നു...
എങ്കിലും ഞാന്‍ നിനക്ക് കടപ്പെട്ടവന്‍... എന്തെന്നാല്‍ ..
ഇന്നലെ നീ എന്‍ പ്രണയത്തിന്‍ നൊമ്പരത്തിന്‍ സ്വപ്നതിന്‍ സാക്ഷി ..പക്ഷേ..
ഇന്നു ഞാന്‍ നിന്‍ ശബ്ദത്തിനായ്‌ കതോര്‍ക്കുന്നില്ലാ ,നിന്‍ വരവിനായ്‌ കാത്തിരിക്കുന്നില്ല
നീ പെയ്തൊഴിയുമ്പോള്‍ കണ്‍്നീര് പൊഴിക്കുന്നില്ല
നിന്‍റെ ഓരോ സ്പര്‍ശവും എന്‍റെ ഓര്‍മകളെ മായിക്കുന്നു
പ്രിയപ്പെട്ട മഴയെ നീ മടങ്ങി പോവുക ..പിന്നെ എന്‍ വിളിക്കായി കാതോര്‍ക്കുക...

1 comment:

  1. നല്ല വരികള്‍...
    മഴയെ ഇങ്ങനെ വെറുക്കാതെ..

    ReplyDelete

നന്ദി ...ശ്രീകുമാര്‍