അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

27/01/2010

പ്രണയം

ഇന്നലയുടെ യാത്രയില്‍ കൂടെ നടന്ന പ്രണയ സഖി
ഇന്നു ഞാന്‍ അറിയുന്നു ,
നീ എനിക്കു വെറുമൊരു സഹയാത്രിക മാത്രം

ഇല്ല.... നീ

എനിക്കൊരു നൊമ്പരമായി കൂടെ

ഇല്ല.... നീ
എന്‍റെ സ്വപ്ന താഴ്‌വരയില്‍
ഒരു പനനീര്‍ പുഷ്പമായിട്ട് ..
ഇല്ല ... നീ
എന്‍റെ പുസ്തകത്താളില്‍
ഒരു ഏതന്‍ തോട്ടമായിട്ട്..

നീ ...എനിക്ക്
പിന്‍കാഴ്ച മാത്രം ....
ഏതോ കാലത്തില്‍
കണ്ടുമുട്ടിയ സ്ത്രീരൂപം...
എന്‍റെ അസ്ഥിയില്‍.. മജ്ജയില്‍ ...കിനാവില്‍ കവിതയില്‍
പതിക്കാത്ത രൂപം മാത്രം..

ഒരിക്കലും കൂട്ടി വായിക്കാത്ത
മൂന്നക്ഷരം..

7 comments:

 1. Anonymous06:05:00

  今天心情很好..你心情好嗎?.........................

  ReplyDelete
 2. Anonymous03:28:00

  sathyam aanu.prenayikkunna nimisham kazhinchal prenayam oru moonnaksharam maathram aayi othungunnu

  ReplyDelete
 3. സ്ത്രീ ഒരു രൂപം മാത്രമോ…..
  അവൾക്കും അവളുടെതായ ഇഷ്ട്ടങ്ങൾ കാണില്ലേ…?

  ReplyDelete
 4. ഇന്നലയുടെ യാത്രയില്‍
  കൂടെ നടന്ന പ്രണയ സഖി
  ഞാന്‍ അറിയുന്നു
  നീ വെറുമൊരു സഹയാത്രിക
  നീ എനിക്കൊരു നൊമ്പരമായി
  കൂടെ വരുമായിരുന്നു അല്ലെങ്കില്‍

  പ്രണയം ,
  ഇല്ല.... നീ
  എന്‍റെ സ്വപ്ന താഴ്‌വരയില്‍
  ഒരു പനനീര്‍ പുഷ്പമായിട്ട് ..

  ഇല്ല ... നീ
  എന്‍റെ പുസ്തകത്താളില്‍
  ഒരു ഏതന്‍ തോട്ടമായിട്ട്..

  ഇല്ല... നീ
  എന്‍റെ ഹൃദയത്തിന്‍
  ഒടുങ്ങാത്ത വിങ്ങലായിട്ട് ...

  നീ ...എനിക്ക്
  പിന്‍കാഴ്ച മാത്രം ....
  ഏതോ കാലത്തില്‍
  കണ്ടുമുട്ടിയ സ്ത്രീരൂപം...
  എന്‍റെ അസ്ഥിയില്‍.. മജ്ജയില്‍ ...കിനാവില്‍ കവിതയില്‍
  പതിക്കാത്ത രൂപം മാത്രം..
  ഒരിക്കലും
  കൂട്ടി വായിക്കാത്ത
  മൂന്നക്ഷരം...

  ReplyDelete

നന്ദി ...ശ്രീകുമാര്‍