അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

01/09/2010

ഞാന്‍ നീ, നീ മാത്രം ...


ഇന്നലകളെ യാത്രയാക്കി ഇന്നിതാ ഞാന്‍ പോകുന്നു ഒരു ദൂര യാത്ര

ആരേയും കൂടെ കൂട്ടാതെ ഒന്നിനെയും മറക്കാതെ ഒരു യാത്ര

ഇനി ഞാന്‍ പുനര്‍ജനിക്കും വിണ്ണില്‍ ഒരു ചെറു നക്ഷത്രമായി

അകലെ നീ പോലുമറിയാതെ ഞാന്‍ നിന്നെ നോക്കി നില്കും

നിദ്രയില്‍ ഒരു താരം നിന്നെ തേടിയെത്തിയാല്‍ നിനക്കുക അത് ഞാന്‍ മാത്രം

അന്നു നീ കരയരുത് ,പരിഭവിക്കരുത്

സ്വാന്തനമേകാന്‍ എനിക്കാവതില്ല , അറിയുക ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം

ഇന്നലയുടെ ഞാന്‍ നിന്‍ ഓര്‍മകള്‍ , നാളെയുടെ ഞാന്‍ നിന്‍ വിശ്വാസവും

എന്നെ തേടിയലയുന്ന നീ നിന്നിലെ നിന്നെ മൂടി വക്കുന്നു

അറിയുക ഞാന്‍ നീ, നീ മാത്രം ...

2 comments:

 1. ഇനി ഞാന്‍ പുനര്‍ജനിക്കും വിണ്ണില്‍ ഒരു ചെറു നക്ഷത്രമായി അകലെ നീ പോലുമറിയാതെ ഞാന്‍ നിന്നെ നോക്കി നില്കും
  നിദ്രയില്‍ ഒരു താരം നിന്നെ തേടിയെത്തിയാല്‍ നിനക്കുക അത് ഞാന്‍ മാത്രം
  അന്നു നീ കരയരുത് ,പരിഭവിക്കരുത്
  സ്വാന്തനമേകാന്‍ എനിക്കാവതില്ല , അറിയുക ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം .....
  വളരെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.....നന്ദി...വീണ്ടും എഴുതുക......എല്ലാ ഭാവുകങ്ങളും നേരുന്നു.....

  ReplyDelete
 2. ഇന്നലയുടെ ഞാന്‍ നിന്‍ ഓര്‍മകള്‍ , നാളെയുടെ ഞാന്‍ നിന്‍ വിശ്വാസവും


  nalla varikal...!

  ReplyDelete

നന്ദി ...ശ്രീകുമാര്‍