
അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം
നാലും കൂടിയ തെരുവോരത്ത്, 
അടച്ചിട്ടിരിക്കുന്ന വീട്ടില്‍ 
ഓര്‍ക്കുക ...
പുറത്ത് തന്‍റെ മകളെക്കാത്ത് 
വായ പിളര്‍ത്തി, നാക്കും നീട്ടി
വേട്ടക്കാര്‍ കാത്തു നില്‍ക്കുന്നു 
നാളത്തെ റിയാലിറ്റി ഷോയില്‍ 
അവള്‍ നായികയകാതിരിക്കാന്‍ 
നീതി പീഠത്തിന്റെ  മുന്‍പില്‍ 
ഓര്‍മയുണ്ടോ ആ മുഖം എന്ന ചോദ്യത്തില്‍ 
പതറാതിരിക്കാന്‍
അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം
പ്രണയ ചതിയില്‍ നിറഞ്ഞു കവിയുന്ന ഓടയും
പകല്‍ മറന്ന രാത്രിയും
രാത്രിയെ വെറുക്കുന്ന പകലും 
മുലപ്പാല്‍ ചുരത്താതെ ഒടുങ്ങുന്ന
മാറിടങ്ങളും ...
ഇനി ..അമ്മേ
ഓര്‍മിപ്പിക്കുക മോളുടെ അച്ഛനെ  
ഇനി ഉണര്‍ന്നിരിക്കുവാന്‍ ...
പുറത്ത് തന്‍റെ മകളെക്കാത്ത്
ReplyDeleteവായ പിളര്‍ത്തി, നാക്കും നീട്ടി
വേട്ടക്കാര്‍ കാത്തു നില്‍ക്കുന്നു
ഇതൊരു വേറിട്ട ശബ്ദം..
ഇനിയും തുടരുക..
എല്ലാവിധ നന്മകളും...
ഇന്നിന്റെ അനിവാര്യതയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു,,,,വീണ്ടും വീണ്ടും എഴുതുക...എല്ലാ ഭാവുകങ്ങളും നെരുന്നു,......
ReplyDelete