പൊട്ടി ചിതറിയ കണ്ണാടി ചില്ലുകള്‍ ഒരേ മുഖങ്ങള്‍ പക്ഷെ പല രൂപങ്ങള്‍
ഇത് ജിവിതത്തിന്‍ പ്രതിബിംബമോ അതോ മിഥ്യയുടെ നേര്‍ കാഴ്ചയോ ?
ജീവിതം അതെന്താണ് ?
പകലത്തു തെളിയുന്ന സത്യമോ ഉച്ചക്ക് വാടുന്ന പനനീരൊ
സന്ധ്യക്ക് മായുന്ന വ്യാകുലതയോ രാത്രിയില്‍ പിണയുന്ന സര്‍പ്പങ്ങളോ
ശരീരം അതെന്താണ് ?
പൊഴിയുന്ന വിയര്‍പ്പു കണങ്ങളോ ഉരിയുന്ന ഉടയാടകളോ
അണയുന്ന ശ്വാസ താളമോ തെറിക്കുന്ന ജന്മ ശകലമോ
മനസ്സ് അതെന്താണ് ?
തൊട്ടറിയുന്ന പ്രഹേളികയോ കുതിച്ചു പായുന്ന യാഗാശ്വമോ
ചോദിച്ചു വാങ്ങുന്ന സ്നേഹമോ അതോ വെറുമൊരു രസതന്ത്രമോ
പിന്നെ ഞാന്‍ എന്താണ് ?
നീ എന്താണ് ?
ഒരു കടലാസിന്‍ താള്‍ വലിച്ചു കീറി
അറിയുന്ന വാക്കുകള്‍ പുരിപ്പിക്കു
അറിയുന്നത് മാത്രം .....
kollaam...!
ReplyDelete