അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

30/10/2009

എന്‍റെ ആദ്യ കവിത ...അണയുന്ന ദീപം ..അരങ്ങത്തു ദീപങ്ങള്‍ അണഞ്ഞിട്ടും കോലങ്ങള്‍ വേഗേന മറഞ്ഞിടും
എന്നിലെ ഞാനായ കലയേ താമസമെന്തേ നിനക്കുണരാന്‍ ?
സത്യത്തില്‍ സപ്ത്വ സ്വരങ്ങളെന്‍ സ്വപ്നമാം തടവറയിലുഴലുന്നു
സത്വരം സ്വാതന്ത്ര്യം കാംക്ഷിക്കുകിലും സംവല്‍സരങ്ങളാലുഴലുന്നു
ചിത്രങ്ങളേറെ ചിത്തതില്‍ മദിക്കുന്നു പ്രണയത്തിന്‍ കാന്‍വാസില്‍


വര്‍ണങ്ങളേറെ നിനച്ചീടുകിലും കാലമാം യവനികയിലവ പടര്‍ന്നലിഞ്ഞു
നിളാ നദിയുടെ ഓമല്‍ത്തിരകള്‍ ചാരത്തു പാര്‍ത്തു വീണകള്‍ മീട്ടി
ചിത്തത്തിലധീനമായ തംബരു ധ്വനികള്‍ വിമ്പിവിമ്പി അലിഞ്ഞമര്‍ന്നു
മാനത്ത് മഴവില്‍ വിരിയുമ്പോള്‍ മനതാരില്‍ കവ്യമാമാങ്കമാറാടുന്നു
ക്ഷണത്തിലവ മങ്ങി മറഞ്ഞിടുമ്പോള്‍ എന്‍ കാവ്യാ ജ്യോതിസ്സണഞ്ഞീടുന്നു
അമ്മത്തന്‍ മുലപ്പാലിന്‍ വാല്‍സല്യം സ്നേഹമാം പാത്രത്തില്‍ പകര്‍ന്നപ്പോള്‍
മിഥ്യയാം എന്‍ ലോകത്തിന്‍ സഹവാസി മര്‍ത്യന്‍ താനവ തച്ചുടച്ചു
അകലെ ഏതോ കാലത്തില്‍ സ്വര്‍ഗീയ വിഭ്രുതിയിലമര്‍ന്നിടും എന്‍ ജിവിതം
പകരുവാന്‍ മഷി പകര്‍ന്നപ്പോള്‍ എന്‍ തൂലിക ചിതറിയുടഞ്ഞു
എന്‍ ആത്മാവിന്‍ പുക്കാലം വിതറും ചില്ലു കൊട്ടാരങ്ങള്‍ പോഴിഞ്ഞിടും


എന്നിലെ ഞാനായ കലയേ താമസമെന്തേ നിനക്കൊന്നുണരാന്‍ ?

No comments:

Post a Comment

നന്ദി ...ശ്രീകുമാര്‍