
വ്യര്‍ത്ഥമീ ജീവിതം , ക്ഷണികമീ നിമിക്ഷം , നിരര്ത്ഥമെന് മോഹങ്ങള്‍ , ദുരിതമീ യാത്ര ഇനി യാത്ര പുനര്‍ജനിയുടെ തീരത്ത് .. എരിനൊടിഞ്ഞ സുര്യനും , ചന്ദ്രനും നടന്നകന്നു ഒരു നിമിക്ഷം...
ഒരു ഞരക്കം ..ഒരു കൈ ... നഗ്ന ശരീരയാം അവള്
ജീവിതമെന്നോട് അപേക്ഷിച്ചു ഞാനവളെ പിടിച്ചുയര്‍ത്തി ..
പിന്നെ ദാഹജലം ചോദിച്ചു എന്‍ മാറു പിളര്‍ന്ന് ചോര നല്കി , കറുത്ത ചോര
പിന്നെയവള്‍ ഒരു നോട്ടത്താലെന്നെ തന്നെ ചോദിച്ചു
ഞാന്‍ അവളെ കൈവിട്ടു ..എന്നേക്കുമായി ..ആ വഴിയില്‍ ..
മുമ്പേ ചൊന്നതല്ലേ ഞാന്‍ എന്‍ സത്യം
വ്യര്‍ത്ഥമീ ജിവിതമെങ്ങനെ സഫലമാകും ... ക്ഷണികമീ നിമിക്ഷമെങ്ങനെ കാലമാകും ...
നിരര്‍ത്ഥമീ മോഹമെങ്ങനെ സ്വപ്നമാകും ... ദുരിതമീ യാത്രയെങ്ങനെ പ്രണയമാകും...
ഞാന്‍ ഏകാന്ത പാഥികനായി തുടരുമീ യാത്ര
വിണ്ടും ഇരുട്ട് , ഉള്‍വിളികള്‍ , രോദനം , മുള്ളുകള്‍ ,ഗര്‍ത്തങ്ങള്‍ ...
ഞാന്‍ പിന്നെ ഞാന്‍ മാത്രം ....ഏകനായി ...ഞാന്‍ മാത്രം
"ഞാന്‍ ഏകാന്ത പാഥികനായി തുടരുമീ യാത്ര"
ReplyDeleteഇത് കുറച്ചു കടന്ന കൈയായി പോയി...