അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

30/10/2009

നൊസ്റ്റാള്‍ജിയകാലമെത്ര കടന്നാലും
മഴയെത്ര തോര്‍ന്നാലും
പൂക്കളെത്ര വാടിയാലും
മനസ്സെത്ര അകന്നാലും
മറക്കുകയില്ല ഒരിക്കലും
നീ ആദ്യം പാടിയ പാട്ടും


നുള്ളി നോവിച്ച നഖക്ഷതങ്ങളും
പറയാതെ പറഞ്ഞ പ്രണയവും
അറിയാതെ തന്ന ചുംബനവും


ആ ചന്ദനതിന്‍ മണവും പിന്നെ


നീയെന്‍ കാതില്‍ അറിയാതെ ചൊല്ലിയതും


"പിരിയാം ....... കൂട്ടുകാരാ"

2 comments:

  1. ormakal chilathu sughandham parathum..mattu chilathu durghandhavum..!

    ReplyDelete

നന്ദി ...ശ്രീകുമാര്‍