അലങ്കാരികതയെ മുഖം മൂടികളുടെ തടവറയിലോതുക്കി എന്‍റെ മൌനത്തിനെ കാലത്തിന്‍ നിഴലില്‍ മുക്കി എന്‍റെ മോഹമേ ആ സന്ധ്യയില്‍ നീയും എന്‍റെ പ്രണയവും കടലിലെ തിരകല്‍ക്കൊപ്പം അടങ്ങാത്ത ഹൃദയ നൊന്പരവും പേറി മറയുന്നുവോ ?

30/10/2009

ജീവിതംജീവിതമെന്നാലെന്തന്ന് സൂക്ഷം പറയാനാരുന്ടെ ?


ജനനം , മരണം ,ഇടവേള ,തെല്ലുവളര്‍ച്ച ജിവിതമോ


കര്‍മം ചെയ്യാം മനനം ചെയ്യാം വിശപ്പ്‌ മാറ്റാന്‍ ഭക്ഷണവും


സ്ത്രീയും പുരുഷനും ഒത്താലും സമുഹമോക്കവേ ചേര്‍ന്നാലും


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


ഇന്നലെ നമ്മളില്‍ നിറയണ്ടേ , ഇന്നിനെ നമ്മള്‍ അറിയണ്ടേ


നാളെയെ സ്വപ്നം കാണണ്ടേ എല്ലാം നമ്മള്‍ അറിയണ്ടേ


എല്ലാമറിഞ്ഞു വസിച്ചാലും


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


സുഖവും ദുഖവും എത്തുമ്പോള്‍ കഷ്ടതയേറെ സഹിക്കുമ്പോള്‍


ഐശ്വര്യം വന്നെത്തുമ്പോള്‍ കൂട്ടരുമൊത്തു രസിക്കുമ്പോള്‍


ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?


ജിവിത ലക്‌ഷ്യം കണ്ടെത്താന്‍ ശ്വാശത മോക്ഷം കണ്ടെത്താന്‍


ആകുമോ ഈ ഉലകത്തില്‍ ആര്‍കുമേ ...


സൂക്ഷം പറയാനാരുന്ടെ ...സൂക്ഷം പറയാനാരുന്ടെ ?


No comments:

Post a Comment

നന്ദി ...ശ്രീകുമാര്‍