
"Echoes of Genius: Insights from Great Minds"
24/07/2011
ദ്രൌപതി വസ്ത്രാക്ഷേപം

05/07/2011
എന്‍റെ നിഴലുകള്‍

10/04/2011
ബലിക്കാകള്‍

ബലിക്കാകള്‍ വട്ടമിട്ടു പറക്കുന്നു
05/02/2011
അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം

അച്ഛന്‍ ഇനി ഉണര്‍ന്നിരിക്കുവാന്‍ പഠിക്കണം
01/02/2011
കൂട്ടുകാരിക്ക് എന്തിന്‍റെ ഗന്ധമായിരുന്നു ?..

ആദ്യമെന്‍ കൂട്ടുകാരിക്ക് മുല്ലപൂവിന്‍
10/09/2010
എന്‍റെ .... നിന്‍റെ ...നമ്മുടെ .....

01/09/2010
ഞാന്‍ നീ, നീ മാത്രം ...

ഇന്നലകളെ യാത്രയാക്കി ഇന്നിതാ ഞാന്‍ പോകുന്നു ഒരു ദൂര യാത്ര
ആരേയും കൂടെ കൂട്ടാതെ ഒന്നിനെയും മറക്കാതെ ഒരു യാത്ര
ഇനി ഞാന്‍ പുനര്‍ജനിക്കും വിണ്ണില്‍ ഒരു ചെറു നക്ഷത്രമായി
അകലെ നീ പോലുമറിയാതെ ഞാന്‍ നിന്നെ നോക്കി നില്കും
നിദ്രയില്‍ ഒരു താരം നിന്നെ തേടിയെത്തിയാല്‍ നിനക്കുക അത് ഞാന്‍ മാത്രം
അന്നു നീ കരയരുത് ,പരിഭവിക്കരുത്
സ്വാന്തനമേകാന്‍ എനിക്കാവതില്ല , അറിയുക ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം
ഇന്നലയുടെ ഞാന്‍ നിന്‍ ഓര്‍മകള്‍ , നാളെയുടെ ഞാന്‍ നിന്‍ വിശ്വാസവും
എന്നെ തേടിയലയുന്ന നീ നിന്നിലെ നിന്നെ മൂടി വക്കുന്നു
അറിയുക ഞാന്‍ നീ, നീ മാത്രം ...
27/01/2010
പ്രണയം
ഇന്നലയുടെ യാത്രയില്‍ കൂടെ നടന്ന പ്രണയ സഖി
ഇന്നു ഞാന്‍ അറിയുന്നു , നീ എനിക്കു വെറുമൊരു സഹയാത്രിക മാത്രം
ഇല്ല.... നീ
എനിക്കൊരു നൊമ്പരമായി കൂടെഇല്ല.... നീ
എന്‍റെ സ്വപ്ന താഴ്‌വരയില്‍
ഒരു പനനീര്‍ പുഷ്പമായിട്ട് ..
ഇല്ല ... നീ
എന്‍റെ പുസ്തകത്താളില്‍
ഒരു ഏതന്‍ തോട്ടമായിട്ട്..
നീ ...എനിക്ക്
പിന്‍കാഴ്ച മാത്രം ....
ഏതോ കാലത്തില്‍
കണ്ടുമുട്ടിയ സ്ത്രീരൂപം...
എന്‍റെ അസ്ഥിയില്‍.. മജ്ജയില്‍ ...കിനാവില്‍ കവിതയില്‍
പതിക്കാത്ത രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത
മൂന്നക്ഷരം..
02/01/2010
December ...നീ എനിക്ക് ...
മഞ്ഞ് കണങ്ങള്‍ മനസ്സിനെയും ഇലകളെയും തഴുകി അകന്ന ഡിസംബര്‍ മാസം...വിട വാങ്ങലുകളുടെയും നൊമ്പരങ്ങളുടെയും നഷ്ടസ്വപ്നങ്ങളുടെയും നേര്‍ തേങ്ങലായി അതെന്നെ ഒരു കുളിര്‍ കാറ്റായി പൊതിയുന്നു ." നിന്നെ ഞാന്‍ കൊണ്ട് പോയിക്കോട്ടെ" എന്ന് ചോദിച്ചു .നിനക്കായി ഞാന്‍ പുതു വര്‍ഷത്തിന്‍ സ്വപ്‌നങ്ങള്‍ കൊണ്ട് വരട്ടെ എന്ന് ചോദിച്ചു .ഞാന്‍ അവളെ നോക്കി പറഞ്ഞു " സ്വപ്‌നങ്ങള്‍ എനിക്ക് ഓര്‍മകളുടെ ഇതളുകള്‍ മാത്രം , അത് എന്നില്‍ ആവോളം ഉണ്ട്..നീ എനിക്ക് എന്‍റെ ബാല്യം തിരികെ തരുമോ ? ".അവള്‍ എന്നില്‍ നിന്ന് ഓടി അകന്നു ...പിന്നെ ഒരു പേമാരിയായി വന്ന് എന്നില്‍ നിറഞ്ഞു ..എന്നിട്ട് ജനുവരിയുടെ കലണ്ടറില്‍ എഴുതി .കൂട്ടുകാരാ നമ്മള്‍ക്ക് ഇനിയും കാണാം ..അന്ന് ഞാന്‍ നിനക്ക് തുമ്പപൂവും മഞ്ജാടിക്കുരുവും കൊണ്ടെ തരാം.. നങ്ങേലി അമ്മൂമയുടെ തൊട്ടതില്‍ നിന്ന് മാമ്പഴം കട്ടു തരാം ..നിന്നെ ഞാന്‍ ആവണിക്കുന്നില്‍ കൊണ്ട് പോയി മാനത്തെ മഴവില്‍ തൊടിക്കാം..പിന്നെ അമ്മുക്കുട്ടിക്ക് കൊടുക്കുവാനായി ആവോളം മയില്പ്പീലിതുണ്ടും കൊണ്ടെ തരാം ..എല്ലാം ഞാന്‍ നിനക്കായി കൊണ്ടുവരും ..ഇപ്പോള്‍ നീ എന്നെ യത്രയാക്കൂ...നിറ മനസ്സോടെ ..സ്നേഹത്തോടെ ...പിന്നെ സൌഹൃദയത്തോടെ..Wish You A Happy New Year My Dear......
15/12/2009
ഓര്‍മ്മകള്‍ ...
ഇന്നലകളുടെ മായാത്ത നിഴല്‍ക്കുട്ടങ്ങള്‍
എന്തിനു നീയെന്‍ ഇന്നിന്‍റെ പടിവാതുക്കല്‍ മുട്ടി വിളിക്കുന്നു ?
എന്‍റെ നൊമ്പരത്തിന്ടെ , വ്യാകുലതയുടെ ആള്‍രൂപമാകുന്നു ?
നിനക്ക് വേണ്ടത് ഞാന്‍ ഇന്നലയേ തന്നില്ലേ ഒരു കടലോളം ...
ഇനി നീയെന്‍ ഇന്നിനെ തൊടാതെ , ഉലക്കാതെ തിരിച്ചു പോകു …
ഇന്നലയുടെ കാണക്കാഴ്ചയില്‍ മറഞ്ഞു പോകു ..
ഞാന്‍ ഇനിയൊന്നു ജിവിക്കട്ടെ എനിക്കായി , എന്‍റെ നാളെക്കായി...
14/11/2009
ഈ മഴ
അറിയാത്ത രാഗത്തിന്‍ കേള്‍ക്കാത്ത ശ്രുതിയും അണിയാത്ത വേഷത്തിന്‍ കാണാത്ത കാഴ്ചയും
ഹേ മഴയേ നിന്നെ എന്നേ എനിക്ക് അപരിചിതയാക്കിയിരുന്നു...
എങ്കിലും ഞാന്‍ നിനക്ക് കടപ്പെട്ടവന്‍... എന്തെന്നാല്‍ ..
ഇന്നലെ നീ എന്‍ പ്രണയത്തിന്‍ നൊമ്പരത്തിന്‍ സ്വപ്നതിന്‍ സാക്ഷി ..പക്ഷേ..
ഇന്നു ഞാന്‍ നിന്‍ ശബ്ദത്തിനായ് കതോര്‍ക്കുന്നില്ലാ ,നിന്‍ വരവിനായ് കാത്തിരിക്കുന്നില്ല
നീ പെയ്തൊഴിയുമ്പോള്‍ കണ്‍്നീര് പൊഴിക്കുന്നില്ല
നിന്‍റെ ഓരോ സ്പര്‍ശവും എന്‍റെ ഓര്‍മകളെ മായിക്കുന്നു
പ്രിയപ്പെട്ട മഴയെ നീ മടങ്ങി പോവുക ..പിന്നെ എന്‍ വിളിക്കായി കാതോര്‍ക്കുക...
31/10/2009
Come Here

He earned the name of dark and hate....
What does he earned who made you a poet?
He earned the tale of shafts of sarcasm...
What does he earned who lived for you only ?
He earned the home of loneless ...
Under the passion of love
Who loves to lie with you..
And turn his merry look
Unto your thirsty heart...
And calls you....
Come here, come here, come...
Here shall you see..
No hate , no dark...
But only betrayed winter and empty books..
Which he don't want to offer you..
Because you are still with him.. .......
In his breath, in his blood, in his dream
Until ....
Fore ever...
തുടരുമീ യാത്ര .....

വ്യര്‍ത്ഥമീ ജീവിതം , ക്ഷണികമീ നിമിക്ഷം , നിരര്‍ത്ഥമെന്‍ മോഹങ്ങള്‍ , ദുരിതമീ യാത്ര ഇനി യാത്ര പുനര്‍ജനിയുടെ തീരത്ത് .. എരിനൊടിഞ്ഞ സുര്യനും , ചന്ദ്രനും നടന്നകന്നു ഒരു നിമിക്ഷം...
ഒരു ഞരക്കം ..ഒരു കൈ ... നഗ്ന ശരീരയാം അവള്‍
ജീവിതമെന്നോട് അപേക്ഷിച്ചു ഞാനവളെ പിടിച്ചുയര്‍ത്തി ..
പിന്നെ ദാഹജലം ചോദിച്ചു എന്‍ മാറു പിളര്‍ന്ന് ചോര നല്കി , കറുത്ത ചോര
പിന്നെയവള്‍ ഒരു നോട്ടത്താലെന്നെ തന്നെ ചോദിച്ചു
ഞാന്‍ അവളെ കൈവിട്ടു ..എന്നേക്കുമായി ..ആ വഴിയില്‍ ..
മുമ്പേ ചൊന്നതല്ലേ ഞാന്‍ എന്‍ സത്യം
വ്യര്‍ത്ഥമീ ജിവിതമെങ്ങനെ സഫലമാകും ... ക്ഷണികമീ നിമിക്ഷമെങ്ങനെ കാലമാകും ...
നിരര്‍ത്ഥമീ മോഹമെങ്ങനെ സ്വപ്നമാകും ... ദുരിതമീ യാത്രയെങ്ങനെ പ്രണയമാകും...
ഞാന്‍ ഏകാന്ത പാഥികനായി തുടരുമീ യാത്ര
വിണ്ടും ഇരുട്ട് , ഉള്‍വിളികള്‍ , രോദനം , മുള്ളുകള്‍ ,ഗര്‍ത്തങ്ങള്‍ ...
ഞാന്‍ പിന്നെ ഞാന്‍ മാത്രം ....ഏകനായി ...ഞാന്‍ മാത്രം
30/10/2009
നൊസ്റ്റാള്‍ജിയ
Rest 'n' Peace

And so indeed it is...
On journey we builds hopes, pains, hatreds, trusts…so on...
Imagine all these come from one heart
Then one day we feel for somebody who we met
Look, we don’t know how he/she come to us
On that rain some body stands others leaves.
Remember all come from one soul...
Then one day we realize that.
We are here for only a few days...
Thereafter, we do not die, we do not live, we do not love, we don’t hate…
But only go home...
Where all of us came from...
And rest in peace for ever…
മുഖങ്ങള്‍

പൊട്ടി ചിതറിയ കണ്ണാടി ചില്ലുകള്‍ ഒരേ മുഖങ്ങള്‍ പക്ഷെ പല രൂപങ്ങള്‍
ഇത് ജിവിതത്തിന്‍ പ്രതിബിംബമോ അതോ മിഥ്യയുടെ നേര്‍ കാഴ്ചയോ ?
ജീവിതം അതെന്താണ് ?
പകലത്തു തെളിയുന്ന സത്യമോ ഉച്ചക്ക് വാടുന്ന പനനീരൊ
സന്ധ്യക്ക് മായുന്ന വ്യാകുലതയോ രാത്രിയില്‍ പിണയുന്ന സര്‍പ്പങ്ങളോ
ശരീരം അതെന്താണ് ?
പൊഴിയുന്ന വിയര്‍പ്പു കണങ്ങളോ ഉരിയുന്ന ഉടയാടകളോ
അണയുന്ന ശ്വാസ താളമോ തെറിക്കുന്ന ജന്മ ശകലമോ
മനസ്സ് അതെന്താണ് ?
തൊട്ടറിയുന്ന പ്രഹേളികയോ കുതിച്ചു പായുന്ന യാഗാശ്വമോ
ചോദിച്ചു വാങ്ങുന്ന സ്നേഹമോ അതോ വെറുമൊരു രസതന്ത്രമോ
പിന്നെ ഞാന്‍ എന്താണ് ?
നീ എന്താണ് ?
ഒരു കടലാസിന്‍ താള്‍ വലിച്ചു കീറി
അറിയുന്ന വാക്കുകള്‍ പുരിപ്പിക്കു
അറിയുന്നത് മാത്രം .....
സൌഹൃദം

അവള്‍ പറഞ്ഞ കവിതകള്‍ മനോഹരം പക്ഷെ എനിക്കിഷ്ടം
ഇനി പറയാനിരിക്കുന്ന കവിതകളാണ്...
അവള്‍ വിരഹത്തിന്‍ വാക്കുകളുടെ സഹയാത്രിക
എങ്കിലും പൂമ്പാറ്റകളുടെ തോഴി ...
ഇവള്‍ ദുഖത്തിന്‍ പുതു അര്‍ത്ഥം രചിക്കുന്നവള്‍
എങ്കിലും ഒരു പാവം കുറുമ്പത്തി..
ഇനി അവള്‍ക്കായി എന്‍ അശംസകള്‍
വാക്കുകളുടെ , ചിന്തകളുടെ ,സ്നേഹത്തിന്‍റെ , സൌഹൃദയത്തിന്ടേ...
Friendship forever...
ആത്മാവ് .
ജീവിതം

ജീവിതമെന്നാലെന്തന്ന് സൂക്ഷം പറയാനാരുന്ടെ ?
ജനനം , മരണം ,ഇടവേള ,തെല്ലുവളര്‍ച്ച ജിവിതമോ
കര്‍മം ചെയ്യാം മനനം ചെയ്യാം വിശപ്പ് മാറ്റാന്‍ ഭക്ഷണവും
സ്ത്രീയും പുരുഷനും ഒത്താലും സമുഹമോക്കവേ ചേര്‍ന്നാലും
ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?
ഇന്നലെ നമ്മളില്‍ നിറയണ്ടേ , ഇന്നിനെ നമ്മള്‍ അറിയണ്ടേ
നാളെയെ സ്വപ്നം കാണണ്ടേ എല്ലാം നമ്മള്‍ അറിയണ്ടേ
എല്ലാമറിഞ്ഞു വസിച്ചാലും
ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?
സുഖവും ദുഖവും എത്തുമ്പോള്‍ കഷ്ടതയേറെ സഹിക്കുമ്പോള്‍
ഐശ്വര്യം വന്നെത്തുമ്പോള്‍ കൂട്ടരുമൊത്തു രസിക്കുമ്പോള്‍
ജിവിതമെന്നു നിനക്കാമോ ? സൂക്ഷം പറയാനാരുന്ടെ ?
ജിവിത ലക്‌ഷ്യം കണ്ടെത്താന്‍ ശ്വാശത മോക്ഷം കണ്ടെത്താന്‍
ആകുമോ ഈ ഉലകത്തില്‍ ആര്‍കുമേ ...
സൂക്ഷം പറയാനാരുന്ടെ ...സൂക്ഷം പറയാനാരുന്ടെ ?


